KeralaLatest NewsNews

പനിച്ച് വിറച്ച് കേരളം, പടര്‍ന്നുപിടിച്ച് വൈറല്‍ പനിയും ഡെങ്കി പനിയും

തിരുവനന്തപുരം: പനിക്കേസുകള്‍ പതിനായിരം കടക്കുന്ന കേരളത്തിന് വെല്ലുവിളിയായി എലിപ്പനിയും ഡെങ്കിപ്പനിയും. പ്രതിദിന കണക്കുകളില്‍ മുഴുവന്‍ ജില്ലകളിലും ഡെങ്കിപ്പനി കേസുകളുണ്ട്. ഈ വര്‍ഷത്തെ എലിപ്പനി മരണം ഇതിനോടകം 25 കടന്നു. പകര്‍ച്ചപ്പനിയില്‍ ആശുപത്രിയില്‍ അഡ്മിറ്റാകുന്നവരുടെ എണ്ണവും ഉയരുകയാണ്.

Read Also; കേരളത്തിലേക്ക് തോക്ക് കടത്തി! ടിപി കേസ് പ്രതി ടികെ രജീഷ് കര്‍ണാടക പൊലീസ് കസ്റ്റഡിയില്‍

10,060 പരാണ് കഴിഞ്ഞ ദിവസം പനി പിടിച്ച് കേരളത്തിലെ ആശുപത്രികളിലെ ഒപികളില്‍ എത്തിയത്. 212 പേര്‍ക്ക് കിടത്തിച്ചികിത്സ വേണ്ടി വന്നു. സാധാരണ പനി പതിനായിരത്തിന് മുകളിലേറെ പേര്‍ക്കാണ് റിപ്പോര്‍ട്ട് ചെയ്തത്. പുറമെ ടൈഫോയ്ഡ്, മഞ്ഞപ്പിത്തം, ചിക്കന്‍പോക്‌സ്, എലിപ്പനി, ഡെങ്കിപ്പനിയും പടരുകയാണ്. 63 പേര്‍ക്കാണ് കഴിഞ്ഞ ദിവസം ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തത്. ഈ വര്‍ഷം ഇതുവരെ ഡെങ്കിപ്പനി ബാധിച്ച് 6 പേര്‍ മരിച്ചു.

 

അപകടകാരിയായ എലിപ്പനി ഏറെക്കുറെ എല്ലാ ദിവസവും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഈ മാസം നാല്‍പ്പത് പേര്‍ക്കാണ് എലിപ്പനി ബാധിച്ചത്. ഒരാള്‍ മരിച്ചു. ഈ വര്‍ഷം ഇതുവരെ 25 പേരാണ് എലിപ്പനി ബാധിച്ച് മരിച്ചത്. പനികളില്‍ നേരത്തെ തിരിച്ചറിഞ്ഞില്ലെങ്കില്‍ ജീവനെടുക്കുന്ന ഡെങ്കിപ്പനിയും എലിപ്പനിയുമാണ് വലിയ വില്ലന്‍. ഡെങ്കിപ്പനി എണ്ണവും കൂടുതലാണ്. ഈ വര്‍ഷം ഇതുവരെ 2285 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചെന്ന് സ്ഥിരീകരിച്ചു. എലിപ്പനിയും കുറവല്ല. ഈ വര്‍ഷം ഇതുവരെ 425 പേര്‍ക്ക് എലിപ്പനി ബാധിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button