KeralaLatest NewsNews

സൂര്യ ആത്മഹത്യ ചെയ്ത സംഭവം: ഭര്‍ത്താവും അമ്മയും കസ്റ്റഡിയില്‍

‌ 24 കാരിയായ സൂര്യയെ സെപ്റ്റംബര്‍ മൂന്നിനാണ് ഭര്‍തൃ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്

കണ്ണൂര്‍: ഭര്‍തൃ വീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവും അമ്മയും കസ്റ്റഡിയില്‍. കരിവള്ളൂര്‍ പൂക്കാനത്ത് സ്വദേശി സൂര്യയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് ഭര്‍ത്താവ് രാകേഷ്, ഇയാളുടെ അമ്മ ഇന്ദിര എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

read also: കരിപ്പൂരില്‍ മലദ്വാരത്തില്‍ ഒളിപ്പിച്ച്‌ സ്വർണം കടത്താന്‍ ശ്രമം : മലപ്പുറം സ്വദേശി പിടിയിൽ

‌ 24 കാരിയായ സൂര്യയെ സെപ്റ്റംബര്‍ മൂന്നിനാണ് ഭര്‍തൃ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. ഭര്‍തൃ വീട്ടിൽ യുവതി കടുത്ത പീഡനത്തിനു ഇരയായിട്ടുണ്ടെന്ന് സൂര്യയുടെ ബന്ധുക്കൾ ആരോപിക്കുന്നു. 2021 ജനുവരി ഒന്‍പതിനാണ് സൂര്യയുടെയും കരിവെള്ളൂര്‍ പൂക്കാനത്ത് രാഗേഷിന്റെയും വിവാഹം കഴിഞ്ഞത്. ദമ്പതിമാര്‍ക്ക് എട്ട് മാസം പ്രായമുള്ള മകനുണ്ട്.

ഭര്‍ത്താവിന്‍റെയും അമ്മയുടെയും സമ്മതമില്ലാതെ സ്വന്തം വീട്ടില്‍ പോകാനോ വീടിന് പുറത്തിറങ്ങാനോ സൂര്യയ്ക്ക് അനുവാദമുണ്ടായിരുന്നില്ലെന്നും സ്വന്തം വീട്ടിലേക്ക് ഫോണ്‍ വിളിക്കാന്‍ പോലും സമ്മതിച്ചിരുന്നില്ലെന്നും സൂര്യയുടെ കുടുംബം പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button