KeralaLatest NewsNews

തൊട്ടതിനും പിടിച്ചതിനുമൊക്കെ അടിപിടിയുണ്ടാക്കുന്നവര്‍ക്ക് ഉപദേശവുമായി കേരള പൊലീസ്

എനിവേ ഒരു സോറിയില്‍ തീരാവുന്ന പ്രശ്നങ്ങളെ ഈ ദുനിയാവിലുള്ളൂ, ചെറിയ കാരണങ്ങള്‍ക്ക് തല്ലാന്‍ കൈ ഉയര്‍ത്തുന്നവരോട് പൊലീസുകാര്‍ നല്‍കുന്ന ഉപദേശം വൈറലാകുന്നു

തിരുവനന്തപുരം: ചെറിയ കാരണങ്ങള്‍ക്ക് തല്ലാന്‍ കൈ ഉയര്‍ത്തുന്നവരോട് ഒരു നിമിഷം ചിന്തിക്കണമെന്ന ഉപദേശവുമായി കേരള പൊലീസ്. തല്ല് വേണ്ട സോറി മതിയെന്നും ഒരു സോറിയില്‍ തീരാവുന്ന പ്രശ്‌നങ്ങളെ ഈ ദുനിയാവിലുള്ളൂ എന്നുമാണ് ഫേസ്ബുക്കിലൂടെ പൊലീസ് നല്‍കുന്ന ഉപദേശം.

Read Also: ഗവര്‍ണര്‍ക്ക് മാനസികവിഭ്രാന്തി, എന്തൊക്കെയോ വിളിച്ചുപറയുന്നു: ഇ.പി ജയരാജൻ

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..

‘തല്ല് വേണ്ട സോറി മതി’

‘ആരാണ് ശക്തന്‍.. മല്ലയുദ്ധത്തില്‍ എതിരാളിയെ മലര്‍ത്തിയടിക്കുന്നവനല്ല, മറിച്ച് തന്റെ കോപത്തെ അടക്കിനിര്‍ത്തുന്നവനാണ് ശക്തന്‍. എനിവേ ഒരു സോറിയില്‍ തീരാവുന്ന പ്രശ്‌നങ്ങളെ ഈ ദുനിയാവിലുള്ളൂ. അതിപ്പോ കൊല്ലത്തായാലും ആലപ്പുഴ ആയാലും’, എന്നാണ് കുറിപ്പ്.

അടുത്തിടെ കൊല്ലത്തും ആലപ്പുഴയിലുമുണ്ടായ അടിപിടിക്കേസുകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. കല്ല്യാണ സദ്യയില്‍ പപ്പടം കിട്ടിയില്ല എന്നതിനെ ചൊല്ലിയായിരുന്നു ആലപ്പുഴയിലെ വൈറലായ കൂട്ടത്തല്ലെങ്കില്‍, വിവാഹ തലേന്നുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് തെറ്റിപ്പിരിഞ്ഞതിന് പിന്നാലെയാണ് കൊല്ലത്തെ തല്ലുമാല. ഈ പശ്ചാത്തലത്തിലാണ് പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് എത്തിയിരിക്കുന്നത്.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button