ഉപയോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. ഉപയോക്താക്കൾക്ക് ആവശ്യമായ നിരവധി തരത്തിലുള്ള ഫീച്ചറുകൾ ഇതിനോടകം വാട്സ്ആപ്പ് അവതരിപ്പിച്ചിട്ടുണ്ട്. അത്തരത്തിൽ അയച്ച സന്ദേശങ്ങൾ എഡിറ്റ് ചെയ്യാനുള്ള അവസരവുമായാണ് വാട്സ്ആപ്പ് എത്തിയിരിക്കുന്നത്. നിലവിൽ, അയച്ച സന്ദേശത്തിൽ എന്തെങ്കിലും പിഴവുകൾ സംഭവിച്ചാൽ അവ തിരുത്താനുള്ള ഓപ്ഷൻ ഇല്ല. എന്നാൽ, പുതിയ ഫീച്ചർ അവതരിപ്പിക്കുന്നതോടെ, തെറ്റുകൾ തിരുത്തി പുതിയ മെസേജ് അയക്കാൻ സാധിക്കും.
നിലവിൽ, ഈ ഫീച്ചർ വികസിപ്പിച്ച് കൊണ്ടിരിക്കുകയാണ്. വൈകാതെ തന്നെ, ഇവ പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിക്കും. ബീറ്റ വേർഷത്തിലാണ് ആദ്യം അവതരിപ്പിക്കുക. അതേസമയം, ഈ ഫീച്ചർ ഏതുതരത്തിലാണ് എത്തുക എന്ന കാര്യത്തിൽ വ്യക്തതയില്ല. എഡിറ്റഡ് ഓപ്ഷൻ നൽകാനുളള സാധ്യതയാണ് കൂടുതൽ.
Also Read: ഞാൻ ഈ ടീമില്‍ വിശ്വസിക്കുന്നു, ട്രോഫി നേടണമെങ്കില്‍ കുറച്ച് ഭാഗ്യം ഏത് ടീമിനും വേണം: സുനില്‍ ഗാവസ്കർ
Post Your Comments