ശ്രീനഗർ: ജമ്മു കശ്മീർ അതിർത്തിയിൽ പാക്കിസ്ഥാൻ ഡ്രോണിന്റെ സാന്നിദ്ധ്യം. കശ്മീരിലെ ജാഖ് മേഖലയിലാണ് ഡ്രോൺ സാന്നിദ്ധ്യം കണ്ടെത്തിയത്. പ്രദേശവാസികളാണ് മേഖലയിൽ ഡ്രോൺ സാന്നിദ്ധ്യം കണ്ടത്. സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പാണ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചത്.
സാമ്പ സെക്ടറിലെ അതിർത്തി ഗ്രാമമായ സാരഥി കലനിലാണ് ഡ്രോണിന്റെ സാന്നിധ്യം ആദ്യം കണ്ടെത്തിയത്. തുടർന്ന് ദേര,മധൂൺ ഗ്രാമങ്ങളിലൂടെയും ഡ്രോൺ സഞ്ചരിച്ചുവെന്നും പിന്നീട് ഡ്രോൺ പാകിസ്ഥാന്റെ ഭാഗത്തേക്ക് നീങ്ങിയെന്നും പ്രദേശവാസികൾ വ്യക്തമാക്കുന്നു.
ഒരു കിലോമീറ്റർ ഉയരത്തിലാണ് ഡ്രോൺ പറന്നത്. ഡ്രോണിന്റെ സാന്നിധ്യത്തെ കുറിച്ച് വിവരം ലഭിച്ചതിന് പിന്നാലെ സുരക്ഷാ സേന സംഭവസ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. നിരീക്ഷണം ശക്തമാക്കിയതായും അധികൃതർ അറിയിച്ചു. സിആർപിഎഫും ജമ്മു കശ്മീർ പോലീസും സംയുക്തമായാണ് മേഖലയിൽ പരിശോധന നടത്തുന്നത്.
Post Your Comments