കൊച്ചി: പൊതുഇടത്തിൽ ഹിജാബ് ധരിച്ചില്ലെന്നാരോപിച്ച് ഇറാനിൽ സദാചാര പോലീസിന്റെ ആക്രമണത്തെ തുടർന്ന് കൊല്ലപ്പെട്ട 22 കാരിയായ മഹ്‌സ അമിനിയുടെ മരണത്തിൽ വിമർശനവുമായി ആക്ടിവിസ്റ്റ് ജസ്ല മാടശ്ശേരി. ആത്മാഭിമാനമുള്ള ഒരൊറ്റ മുസ്ലീം സ്ത്രീയ്ക്കും മതവിശ്വാസത്തിൻ്റെ ഭാഗമായി ഹിജാബ് അണിയാൻ കഴിയില്ലെന്നും, അത് ഇസ്ലാമിക ഫാസിസത്തിൻ്റെ ചാക്കിനുള്ളിൽ കയറും പോലെ തന്നെയാണെന്നും ജസ്ല ഫേസ്‌ബുക്കിൽ കുറിച്ചു.
‘ആത്മാഭിമാനമുള്ള ഒരൊറ്റ മുസ്ലീം സ്ത്രീയ്ക്കും മതവിശ്വാസത്തിൻ്റെ ഭാഗമായി ഹിജാബ് അണിയാൻ കഴിയില്ല. അത് ഇസ്ലാമിക ഫാസിസത്തിൻ്റെ ചാക്കിനുള്ളിൽ കയറും പോലെ തന്നെയാണ്. അതിൽ നിന്ന് ഇറങ്ങിയാൽ കൊല്ലപ്പെടാൻ സാദ്ധ്യതയുള്ളിടത്ത് ആ മുസ്ലീം സ്ത്രീ കൊല്ലപ്പെടും. അല്ലാത്തിടത്ത് ഒറ്റപ്പെടുത്തി അക്രമിച്ച് നാടുകടത്തും. ഒന്നും പറ്റിയില്ലങ്കിൽ വ്യഭിചാര ചാപ്പ അടിച്ച്, അവളുടെ ശരീര ഭാഗങ്ങൾക്ക് വില നിലവാര പട്ടിക തയ്യാറാക്കി പ്രസിദ്ദീകരിക്കും’, ജസ്ല വ്യക്തമാക്കി.
അതേസമയം, 22 കാരിയായ മഹ്‌സ അമിനിയാണ് കഴിഞ്ഞ ദിവസമാണ് ഇറാനിയൻ സദാചാര പോലീസിന്റെ ക്രൂര മർദ്ദനത്തെ തുടർന്ന് മരണപ്പെട്ടത്. കുടുംബത്തോടൊപ്പം ഇറാനിയൻ തലസ്ഥാനത്ത് സന്ദർശനം നടത്തുന്നതിനിടെ, മഹ്‌സ പൊതുസ്ഥലത്ത് ശിരോവസ്ത്രം ധരിക്കുന്നതിൽ നിന്നും വിട്ടുനിന്നുവെന്നാണ് അക്രമികൾ പറയുന്നത്. സ്ത്രീകൾക്ക് ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ കർശനമായ വസ്ത്രധാരണരീതി മഹ്‌സ പാലിച്ചില്ലെന്നും, ഇത് ചോദ്യം ചെയ്തുകൊണ്ടുള്ള സദാചാര പോലീസിന്റെ മർദ്ദനത്തിൽ യുവതി കൊല്ലപ്പെടുകയായിരുന്നുവെന്നും ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് ചെയ്തു.
Post Your Comments