
തൃശ്ശൂർ: ഇരിങ്ങാലക്കുടയിൽ യുവാവിനെ കുടുംബാരോഗ്യ കേന്ദ്രത്തിലെ ബാത്ത് റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി. കൽപറമ്പ് സ്വദേശി ഷിജുവിനെയാണ് (42) ബാത്ത് റൂമിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
Read Also : മകളെ സ്‌കൂളില്‍നിന്നു കൂട്ടാൻ പോയ യുവതി കെ.എസ്.ആര്‍.ടി.സി. സൂപ്പര്‍ ഫാസ്റ്റ് ബസിടിച്ച് മരിച്ചു
വെള്ളിയാഴ്ച വൈകീട്ട് പൂമംഗലം ആരോഗ്യകേന്ദ്രത്തിലെ ബാത്ത് റൂമിൽ ആണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ 12 മുതൽ ഷിജുവിനെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാർ നൽകിയ പരാതിയിൽ കാട്ടൂർ പൊലീസ് കേസെടുത്തിരുന്നു. തുടർന്ന്, യുവാവിനായി അന്വേഷണം നടക്കുന്നതിനിടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
Read Also : പട്ടാപ്പകല്‍ നടുറോഡില്‍ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി കിണറ്റില്‍ മരിച്ചനിലയില്‍
മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരണകാരണം വ്യക്തമല്ല.
Post Your Comments