PathanamthittaLatest NewsKeralaNattuvarthaNews

യുവതിയെ ഭർത്താവ് വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചു: ആക്രമണത്തിൽ കൈപ്പത്തി അറ്റുപോയി

പത്തനംതിട്ട: കലഞ്ഞൂരിൽ യുവതിയെ ഭർത്താവ് വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചു. കലഞ്ഞൂർ ചാവടിമല സ്വദേശി വിദ്യയെ ആണ് ഭര്‍ത്താവ് സന്തോഷ് വെട്ടിക്കൊല്ലാൻ ശ്രമിച്ചത്. ആക്രമണത്തിൽ വിദ്യയുടെ ഒരു കൈപ്പത്തിഅറ്റുപോയി. യുവതിയുടെ രണ്ട് കൈയിലും സാരമായ പരിക്കേറ്റിട്ടുണ്ട്. ഒരു കൈയുടെ മുട്ടിന് താഴെ വളരെ ആഴത്തിൽ പരിക്കേറ്റിട്ടുണ്ട്.

വിദ്യയെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച പിതാവ് വിജയനേയും സന്തോഷ് വെട്ടി പരിക്കേൽപ്പിച്ചു. ശനിയാഴ്ച രാത്രി ഒൻപതരയോടെയാണ് സംഭവം നടന്നത്. ഗുരുതരാവസ്ഥയിലായ യുവതിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോയി.

ഈ പ്രകൃതിദത്ത പാനീയങ്ങൾ നിങ്ങൾക്ക് ഊർജം നൽകും

ഏറെ നാളായി പിണങ്ങി കഴിയുന്ന വിദ്യയുടേയും സന്തോഷിന്റേയും വിവാഹമോചന കേസ് കോടതിൽ നടന്നുവരികയാണ്. ഇതിനിടെയാണ് അപ്രതീക്ഷിതമായ ആക്രമണം ഉണ്ടായത്. ആക്രമണത്തിന് ശേഷം ഒളിവിൽ പോയ പ്രതി സന്തോഷിനായി പൊലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button