Latest NewsKeralaNews

കേരളത്തിലെ രാഷ്ട്രീയ അന്തരീക്ഷമാണ് വിദേശ നിക്ഷേപകരെ അകറ്റി നിര്‍ത്തുന്നതെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍

വ്യവസായം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ കേരളത്തെക്കാള്‍ ഉത്തര്‍പ്രദേശിനോട് താല്‍പര്യം കാട്ടുന്നു

 

കൊച്ചി: കേരളത്തിലെ രാഷ്ട്രീയ അന്തരീക്ഷമാണ് വിദേശ നിക്ഷേപകരെ അകറ്റി നിര്‍ത്തുന്നതെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. അതിനാല്‍ വിദേശ നിക്ഷേപകരെ തേടി മുഖ്യമന്ത്രി വിദേശത്ത് പോകേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രാജീവ് ചന്ദ്രശേഖര്‍ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയത്.

‘വ്യവസായം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ കേരളത്തെക്കാള്‍ ഉത്തര്‍പ്രദേശിനോട് താല്‍പര്യം കാട്ടുന്നു. സീതാറാം യെച്ചൂരിയുടെ മോഡലാണോ നരേന്ദ്ര മോദിയുടെ മോഡലാണോ നാടിന് നല്ലതെന്ന് കേരളത്തിലെ ജനങ്ങള്‍ തീരുമാനിക്കട്ടെ’, രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ കേരളത്തില്‍ നിന്ന് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തോട് വിമുഖതയില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലും ജനകീയനാണെന്നും ബിജെപിയോടുള്ള കേരളത്തിന്റെ മനോഭാവം മാറുമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button