Latest NewsIndiaNews

കൂനോ ദേശീയ ഉദ്യാനത്തില്‍ ചീറ്റകളെ തുറന്നു വിടാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്റ്റൈല്‍ വൈറലാകുന്നു

ഫോട്ടോഗ്രഫിയോട് ഏറെ പ്രിയമുള്ള മോദി കുര്‍ത്തയ്ക്ക് മുകളില്‍ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍മാര്‍ ധരിക്കുന്ന ജാക്കറ്റും തൊപ്പിയും ധരിച്ചാണ് എത്തിയത്

ഷിയോപുര്‍: കൂനോ ദേശീയ ഉദ്യാനത്തില്‍ ചീറ്റകളെ തുറന്നു വിടാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്‌റ്റൈലാണ് ഇപ്പോള്‍ വൈറലാവുകന്നത്. നമീബിയയില്‍ നിന്നും കൊണ്ട് വന്ന 8 ചീറ്റകളെ തുറന്നു വിടുന്നതിന്റെ ഭാഗമായാണ് അദ്ദേഹം ഷിയോപൂരില്‍ എത്തിയത്.

Read Also: നിരോധിത പുകയില ഉല്‍പന്നത്തിന്‍റെ വന്‍ശേഖരം പിടികൂടി : പിടിച്ചെടുത്തത് 30 ലക്ഷം രൂപ വിലവരുന്ന 4,8750 പാക്കറ്റുകൾ

ഫോട്ടോഗ്രഫിയോട് ഏറെ പ്രിയമുള്ള മോദി കുര്‍ത്തയ്ക്ക് മുകളില്‍ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍മാര്‍ ധരിക്കുന്ന ജാക്കറ്റും തൊപ്പിയും ധരിച്ചാണ് എത്തിയത്. ചീറ്റകളെ തുറന്നു വിട്ടതിനു ശേഷം മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനോടൊപ്പം നിന്നാണ് ഡി എസ് എല്‍ ആര്‍ ക്യാമറയില്‍ ചിത്രങ്ങള്‍ പകര്‍ത്തിയത്.പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് കയറി നിന്ന് ചീറ്റകളെ തുറന്നു വിടുന്ന ദൃശ്യം ഇതിനോടകം വൈറലായി കഴിഞ്ഞു. വാക്കിലും, പ്രവൃത്തിയിലും, വസ്ത്രധാരണത്തിലും വേറിട്ട ചിന്താഗതി പുലര്‍ത്തുന്നതാണ് പ്രധാനമന്ത്രി മോദിയെ വ്യത്യസ്തനാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button