കോട്ടയം: മറിയപ്പള്ളിയില്‍ വീടിനുള്ളില്‍ അമ്മയുടെയും മകന്റെയും മൃതദേഹം കണ്ടെത്തി. മറിയപ്പള്ളി മുട്ടം സ്വദേശി രാജമ്മ(85) മകന് സുഭാഷ്(55) എന്നിവരാണ് മരിച്ചത്.
ഇന്ന് രാവിലെയാണ് സംഭവം. മരിച്ച രണ്ടുപേരെ കൂടാതെ, രാജമ്മയുടെ മറ്റൊരു മകന് മധുവും ഈ വീട്ടിലാണ് താമസിക്കുന്നത്. ഇന്നു രാവിലെ മധു ഉറക്കമെണീറ്റ് നോക്കിയപ്പോള്‍ ഇരുവരും മരിച്ച് കിടക്കുകയായിരുന്നു. ഇയാള്‍ വിവരമറിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയത്.
ഏറെ കാലമായി രാജമ്മ കിടപ്പിലാണ്. എന്നാൽ, സുഭാഷിന് മറ്റ് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നില്ല. സംഭവത്തിന് പിന്നില്‍ എന്തെങ്കിലും ദുരൂഹതയുണ്ടോയെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷമേ വ്യക്തമാകൂവെന്നു പൊലീസ് പറഞ്ഞു. മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments