തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ രംഗത്ത് എത്തി. ഗവര്‍ണര്‍ക്ക് സമചിത്തതയില്ലെന്നും പദവിക്ക് നിരക്കാത്ത സമീപനമാണ് ഗവര്‍ണറില്‍ നിന്നുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
Read Also: രാഹുൽ ഗാന്ധി ഒരിക്കലും പ്രധാനമന്ത്രിയാകില്ല: ഭാരത് ജോഡോ യാത്ര ഒരു മാറ്റവും കൊണ്ടുവരില്ലെന്ന് ഖുശ്ബു
‘സര്‍ക്കാരിനും യൂണിവേഴ്സിറ്റിക്കുമെതിരെ ഗവര്‍ണര്‍ തെറ്റായ പ്രചാരണം നടത്തുകയാണ്. കണ്ണൂര്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രനെ കുറിച്ച് വലിയ ആക്ഷേപമാണ് ഗവര്‍ണര്‍ ഉന്നയിക്കുന്നത്. അദ്ദേഹം വിദ്യാഭ്യാസ മേഖലയിലെ പ്രമുഖനാണ്. ഇര്‍ഫാന്‍ ഹബീബിനെതിരായാണ് അദ്ദേഹം ആരോപണം ഉന്നയിക്കുന്ന മറ്റൊരു വ്യക്തി. ഇവര്‍ വധഗൂഢാലോചന നടത്തിയെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ?’, എം.വി ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.
മൂന്നു വര്‍ഷം മുന്‍പ് കണ്ണൂരില്‍ നടന്ന ചരിത്ര കോണ്‍ഗ്രസില്‍ വച്ച് വധശ്രമമുണ്ടായി എന്ന ഗവര്‍ണറുടെ ആരോപണവും എം.വി ഗോവിന്ദന്‍ തള്ളി. പ്രതിഷേധത്തിനു പിന്നില്‍ ഗൂഢാലോചനയില്ല. പൗരത്വ ഭേദഗതി സെമിനാറില്‍ വച്ചുണ്ടായ പ്രതിഷേധം പെട്ടെന്നുള്ളതാണ്. അതിനു പിന്നില്‍ സര്‍ക്കാരിനു പങ്കുണ്ടെന്ന ആരോപണം ലോകത്താരും വിശ്വസിക്കാത്തതാണെന്നും പാര്‍ട്ടി സെക്രട്ടറി പറഞ്ഞു.
Post Your Comments