രാജ്യത്തെ പ്രമുഖ വ്യക്തിത്വങ്ങളുടെ സ്വത്ത് വിവരങ്ങൾ മനസിലാക്കുക എന്നുള്ളത് ഏവർക്കും കൗതുകമുള്ള കാര്യമാണ്. ഇത്തരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 72-ാം ജന്മദിനത്തിൽ അദ്ദേഹത്തിന്റെ വീട്, സമ്പത്ത്, നിക്ഷേപങ്ങൾ, നിക്ഷേപ ഇടങ്ങൾ എന്നിവയെല്ലാം മനസിലാക്കാം. ഇത് സംബന്ധിച്ച് അടുത്തിടെ പ്രധാനമന്ത്രിയുടെ ഓഫീസ് പൂർണ്ണമായ വിവരങ്ങൾ പുറത്ത് വിട്ടിരുന്നു.
പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിരിക്കുന്നത് പ്രകാരം നരേന്ദ്ര മോദിയുടെ ആകെ ആസ്തി 2.23 കോടി രൂപയാണ്. ഒരു വർഷത്തിനകം മോദിയുടെ ആസ്തിയിൽ 26 ലക്ഷം രൂപയുടെ വർദ്ധനവുണ്ടായിട്ടുണ്ട്. 2.23 കോടിയുടെ ഭൂരിഭാഗവും ബാങ്ക് അക്കൗണ്ടുകളിലാണ് നിക്ഷേപിച്ചിരിക്കുന്നതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
മോദിയുടെ സ്വത്തുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങളിൽ, അദ്ദേഹത്തിന് സ്ഥാവര സ്വത്തുക്കളൊന്നും ഇല്ലെന്നാണ് വിവരം. ഗാന്ധിനഗറിൽ തനിക്കു കുടുംബസ്വത്തായി ലഭിച്ച ഭൂമി അദ്ദേഹം ദാനം ചെയ്യുകയായിരുന്നു.
പതിനാലുകാരനെ തമിഴ്നാട്ടിൽ നിന്നും തട്ടിക്കൊണ്ടു വന്ന യുവാവ് ജീവനൊടുക്കിയ നിലയില്‍
പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ 2002 ഒക്ടോബറിലാണ് വാസയോഗ്യമായ ഭൂമി വാങ്ങിയത്. മൂന്നുപേർ ചേർന്നായിരുന്നു ആ ഭൂമി വാങ്ങിയത്. റിയൽ എസ്റ്റേറ്റ് സർവേ നമ്പരായ 401/എയിൽ അദ്ദേഹത്തിനുണ്ടായിരുന്ന ഭൂമി ദാനം ചെയ്തിരുന്നു. അതിനാൽ നിലവിൽ ആ ഭൂമിയിൽ മോദിക്ക് ഉടമസ്ഥാവകാശമില്ല.
2022 മാർച്ച് 31 വരെ, പ്രധാനമന്ത്രി മോദിയുടെ പക്കലുള്ള ആകെ പണം 35,250 രൂപ മാത്രമാണ്. ഇതുകൂടാതെ 9,05,105 രൂപയുടെ നാഷണൽ സേവിംഗ്‌സ് സർട്ടിഫിക്കറ്റുകളും പോസ്റ്റ് ഓഫീസിലുണ്ട്. അതേസമയം, അദ്ദേഹത്തിന് 1,89,305 രൂപയുടെ ലൈഫ് ഇൻഷുറൻസ് പോളിസിയുണ്ടെന്നും രേഖകൾ വ്യക്തമാക്കുന്നു.
Post Your Comments