കൊല്ലം: ചടയമംഗലത്ത് യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ഇട്ടിവ സ്വദേശിനി ഐശ്വര്യ ഉണ്ണിത്താനെയാണ് ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ചടയമംഗലം മേടയില്‍ ശ്രീമൂലം നിവാസില്‍ കണ്ണന്‍ നായരാണ് ഐശ്വര്യയുടെ ഭര്‍ത്താവ്.
വ്യാഴാഴ്ച ഉച്ചയോടെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങി മരിച്ചനിലയില്‍ ആണ് യുവതിയെ കണ്ടെത്തിയത്. യുവതിയുടെ ആത്മഹത്യയ്ക്ക് കാരണം ഗാര്‍ഹിക പീഡനം മൂലമാണെന്നാരോപിച്ചു ഐശ്വര്യയുടെ കുടുംബം ചടയമംഗലം പൊലീസില്‍ പരാതി നല്‍കി. ഭർത്താവുമായി പിണങ്ങി താമസിക്കുകയായിരുന്ന യുവതി പിന്നീട് കൗണ്‍സിലിംഗിന് ശേഷം ഒരുമിച്ച് താമസിച്ചുവരികയായിരുന്നു.
Read Also : മുഹമ്മദ് നിഷാമിന് ശിക്ഷാ ഇളവില്ല, നിഷാമിന്റെ ഹര്‍ജി തള്ളി ഹൈക്കോടതി
ആദ്യം കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിൽ എത്തിച്ച മൃതദേഹം പിന്നീട് പോസ്റ്റുമോര്‍ട്ടത്തിനായി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
Post Your Comments