ഉപയോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. പുതിയ സ്മാർട്ട്ഫോണിലേക്ക് മാറുമ്പോൾ ഉപയോക്താക്കൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നായ ചാറ്റ് ബാക്കപ്പുകൾക്കാണ് വാട്സ്ആപ്പ് പരിഹാരം കാണുന്നത്. സാധാരണയായി ചാറ്റുകൾ ബാക്കപ്പ് ചെയ്യുമ്പോൾ ദീർഘ നേരത്തെ കാത്തിരിപ്പ് അനിവാര്യമാണ്. കൂടാതെ, ബാക്കപ്പ് ചെയ്യുമ്പോൾ ഡാറ്റ നഷ്ടവും ഉണ്ടാകാറുണ്ട്. ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരമായാണ് ഇംപോർട്ട് ഓപ്ഷനുകൾ വാട്സ്ആപ്പ് അവതരിപ്പിക്കുന്നത്.
ഇന്റർനെറ്റ് ഡാറ്റ നഷ്ടപ്പെടുത്താതെ തന്നെ ഇംപോർട്ട് ഓപ്ഷനിലൂടെ ചാറ്റുകൾ ബാക്കപ്പ് ചെയ്യാൻ സാധിക്കും. വാബീറ്റഇൻഫോ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, ഏറ്റവും പുതിയ ബീറ്റ പതിപ്പായ 2.22.13.11 ലാണ് ഇംപോർട്ട് ഫീച്ചർ കണ്ടെത്തിയിട്ടുള്ളത്. ഈ ഫീച്ചർ നിലവിൽ വരുന്നതോടെ, ഉപയോക്താക്കൾക്ക് ക്ലൗഡ് സ്റ്റോറേജുകളിൽ ഉള്ളതുപോലെ ചാറ്റ് ബാക്കപ്പുകൾ ഫോണിന്റെ ലോക്കൽ സ്റ്റോറേജുകളിൽ ശേഖരിക്കാൻ സാധിക്കും. പരീക്ഷണ ഘട്ടങ്ങൾ പൂർത്തിയാക്കിയാൽ ഉടൻ തന്നെ ഈ ഫീച്ചർ എല്ലാം ഉപയോക്താക്കളിലേക്കും എത്തുമെന്നാണ് സൂചന.
Post Your Comments