മദീന: മദീന മേഖലയിൽ സ്വർണത്തിന്റെയും ചെമ്പിന്റെയും വൻതോതിലുള്ള നിക്ഷേപം കണ്ടെത്തിയതായി സൗദി ജിയോളജിക്കൽ സർവെ. മദീന മേഖലയിൽ ഉമ്മുൽ ബറാഖ് ഹെജാസിന്റെ കവചമായ അബ അൽ റഹയുടെ അതിർത്തിക്കുള്ളിൽ സ്വർണ അയിര് കണ്ടെത്തുന്നതിൽ വിജയിച്ചതായി അധികൃതർ അറിയിച്ചു. മദീനയിലെ വാദി അൽ ഫറാ മേഖലയിലെ അൽ മാദിഖ് പ്രദേശത്തെ നാലു സ്ഥലങ്ങളിൽ ചെമ്പ് അയിരും കണ്ടെത്തിയതായി അധികൃതർ വ്യക്തമാക്കി.
സൗദി അറേബ്യയിലെ വിവിധ സ്ഥലങ്ങളിലെ ഈ കണ്ടെത്തലുകൾ ദേശീയ സമ്പദ് വ്യവസ്ഥയുടെ വികസനത്തിന് സംഭാവന ചെയ്യും. അഭിവൃദ്ധി പ്രാപിക്കുന്ന ഖനന മേഖലയിൽ നിക്ഷേപം നടത്തുന്നതിന് പ്രാദേശിക, രാജ്യാന്തര നിക്ഷേപകരുടെ ഒഴുക്കും ഇതോടെയുണ്ടാകും. മദീന മേഖലയിൽ സ്ഥിതി ചെയ്യുന്ന ഉമ്മുൽ ദമർ ഖനന മേഖലയിൽ ലൈസൻസ് നേടുന്നതിനായി 13 സൗദി വിദേശ കമ്പനികൾ മത്സരിക്കുന്നുണ്ട്. ഉമ്മുൽ ദമർ പര്യവേക്ഷണ ലൈസൻസിനായി 13 ലേലക്കാരെ പ്രീ ക്വാളിഫൈ ചെയ്തതായി വ്യവസായ ധാതു വിഭവശേഷി മന്ത്രാലയം കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു.
Read Also: പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ചു : പിതാവിന് മരണം വരെ തടവുശിക്ഷ ശരിവെച്ച് ഹൈക്കോടതി
Post Your Comments