അമ്പലവയല്‍: ക്വാറിക്കുളത്തില്‍ യുവതിയെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചീങ്ങേരി കോളനി പതിവയല്‍ രാജന്റെയും റാണിയുടെയും മകള്‍ പ്രവീണ (20) ആണ് മരിച്ചത്.
വികാസ് കോളനിയിലെ ഏറ്റവും വലിയ ക്വാറിക്കുളത്തില്‍ ബുധനാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ് സംഭവം. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ചീനിക്കാമൂലയില്‍ താമസിക്കുന്ന യുവതി ക്വാറിക്കുളത്തിനടുത്ത് എത്തിയശേഷം ജീവനൊടുക്കാന്‍ പോകുന്നു എന്നതരത്തില്‍ വാട്സാപ് സ്റ്റാറ്റസ് ഇട്ടിരുന്നു. ഇതുകണ്ടവര്‍ സഹോദരന് പ്രവീണിനെ വിളിച്ചറിയിച്ചു. തുടർന്ന്, പ്രവീണ്‍ സ്ഥലത്തെത്തി. തന്നെ ദൂരെനിന്ന് കണ്ടതും സഹോദരി വെള്ളത്തില്‍ ചാടുകയായിരുന്നുവെന്ന് പ്രവീണ്‍ പറഞ്ഞു.
Read Also : അർബൻ ക്രൂയിസർ ഹൈറൈഡർ വില പ്രഖ്യാപിച്ചു: 15.11ലക്ഷം മുതൽ
ആഴമുള്ള ഭാഗത്ത് ചാടിയ ഇവരെ രക്ഷിക്കാനായി പ്രവീണും വെള്ളത്തില്‍ ചാടി. എന്നാൽ, ഒരുതവണ മുടിയില്‍ പിടിക്കാനായെങ്കിലും നീന്തല്‍ നല്ല വശമില്ലാതിരുന്ന ഇയാള്‍ക്ക് പ്രവീണയെ രക്ഷിക്കാനായില്ല. ബഹളംകേട്ട് ഓടിയെത്തിയ നാട്ടുകാര്‍ എറിഞ്ഞുകൊടുത്ത കയറില്‍പ്പിടിച്ചാണ് പ്രവീണ്‍ കരക്കുകയറിയത്.
മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് കൈമാറി.
Post Your Comments