ErnakulamLatest NewsKeralaNattuvarthaNews

20 ല​ക്ഷത്തിന്‍റെ എംഡിഎംഎയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ

കൂ​ന​മ്മാ​വ് പ​ള്ളി​പ​റ​മ്പി​ൽ ന​ജീ​ബ് (29), നി​ല​മ്പൂ​ർ വി​ള​വി​ന​മ​ണ്ണി​ൽ നി​ഥി​ൻ (28) എ​ന്നി​വ​രാണ് റൂ​റ​ൽ ജി​ല്ല പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യത്

ആ​ല​ങ്ങാ​ട്: 20 ല​ക്ഷം രൂ​പ വി​ല വ​രു​ന്ന എംഡിഎംഎയു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ പിടിയിൽ. കൂ​ന​മ്മാ​വ് പ​ള്ളി​പ​റ​മ്പി​ൽ ന​ജീ​ബ് (29), നി​ല​മ്പൂ​ർ വി​ള​വി​ന​മ​ണ്ണി​ൽ നി​ഥി​ൻ (28) എ​ന്നി​വ​രാണ് റൂ​റ​ൽ ജി​ല്ല പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യത്.

ജി​ല്ല പൊ​ലീ​സ് മേ​ധാ​വി വി​വേ​ക് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് ഇവരെ​ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​രി​ൽ ​നി​ന്ന് 200 ഗ്രാം ​എംഡിഎംഎ പി​ടി​കൂ​ടി. ഇ​വ​ർ സ​ഞ്ച​രി​ച്ച കാ​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Read Also : ചർമ്മത്തെ ശുദ്ധീകരിക്കാനും ചർമ്മ സുഷിരങ്ങൾ തുറക്കാനും!

കോ​ട്ട​പ്പു​റം-​കൂ​ന​മ്മാ​വ് റോ​ഡി​ൽ ആ​ല​ങ്ങാ​ട് ആ​യു​ർ​വേ​ദ മ​രു​ന്നു​ക​ട​യു​ടെ സ​മീ​പ​ത്തു​നി​ന്നാ​ണ് സം​ഘ​ത്തെ പി​ടി​കൂ​ടി​യ​ത്. രാ​സ​ല​ഹ​രി ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് കാ​റി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്നു. ഇ​ട​ക്ക്​ പൊ​ലീ​സ് കൈ ​കാ​ണി​ച്ചെ​ങ്കി​ലും നി​ർ​ത്താ​തെ ക​ട​ന്നു​ക​ള​ഞ്ഞ സം​ഘ​ത്തെ കി​ലോ​മീ​റ്റ​റു​ക​ളോ​ളം പി​ന്തു​ട​ർ​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്.

നാ​ർ​ക്കോ​ട്ടി​ക് സെ​ൽ ഡി​വൈ.​എ​സ്.​പി പി.​പി. ഷം​സ്, ആ​ല​ങ്ങാ​ട് എ​സ്.​ഐ​മാ​രാ​യ കെ.​എ. മു​ഹ​മ്മ​ദ് ബ​ഷീ​ർ, കെ.​ആ​ർ. അ​നി​ൽ, എ.​എ​സ്.​ഐ അ​നി​ൽ​കു​മാ​ർ, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫീസ​ർ എ​സ്.​എ. ബി​ജു, ഡാ​ൻ​സാ​ഫ് ടീം ​എ​ന്നി​വ​രും ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ആ​ലു​വ ഡി​വൈ.​എ​സ്.​പി പി.​കെ. ശി​വ​ൻ​കു​ട്ടി, ആ​ല​ങ്ങാ​ട് എ​സ്.​എ​ച്ച്.​ഒ ബേ​സി​ൽ തോ​മ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക ടീം ​കേ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button