KeralaMollywoodLatest NewsNewsEntertainment

താര കല്യാണിന് സർജറി: വിജയകരമായി പൂർത്തിയായ സന്തോഷം പങ്കുവച്ച് മകൾ സൗഭാഗ്യ

ഒരു മേജർ സർജറി വൈകാതെ നടക്കുമെന്നും മുൻപ് തന്നെ താര ഒരു യൂട്യൂബ് വീഡിയോയിൽ സൂചിപ്പിച്ചിരുന്നു

സോഷ്യൽ മീഡിയിൽ സജീവമായ താരമാണ് സൗഭാഗ്യ. അമ്മ താര കല്യാണും മുത്തശ്ശി സുബ്ബലക്ഷ്മിയും സൗഭാഗ്യയുടെ ഭർത്താവ് അർജുൻ എന്നിവരെല്ലാം ആരാധകർക്ക് പ്രിയപ്പെട്ടവരാണ്. നടി താര കല്യാണിനു ഒരു സർജറി ആവശ്യമായി വന്നിരിക്കുന്നുവെന്നും അതിന് എല്ലാവരുടെയും പ്രാർത്ഥന വേണമെന്നും അറിയിച്ചുകൊണ്ട് സൗഭാഗ്യ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച പോസ്റ്റ് ശ്രദ്ധനേടിയിരുന്നു.

read also: മേക്കപ്പ് ചെയ്യുമ്പോള്‍ ഈ കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കണം

ഈ പോസ്റ്റിലൂടെയാണ് താരയുടെ സർജറി വിവരം ആരാധകർ അറിഞ്ഞത്. നടിയുടെ ശബ്ദം അടഞ്ഞുപോയിരിക്കുന്നുവെന്നും ഇത് നേരെയാക്കാൻ ഒരു മേജർ സർജറി വൈകാതെ നടക്കുമെന്നും മുൻപ് തന്നെ താര ഒരു യൂട്യൂബ് വീഡിയോയിൽ സൂചിപ്പിച്ചിരുന്നു. സർജറിക്ക് തൊട്ടുമുമ്പ് തന്‍റെ കുഞ്ഞിനെ കൊഞ്ചിക്കുന്ന അമ്മയുടെ ഫോട്ടോ പങ്കുവച്ച സൗഭാഗ്യ ഇന്ന്, സർജറി വിജയകരമായി പൂർത്തിയാക്കിയെന്നും അറിയിച്ചിട്ടുണ്ട്. സർജറിക്ക് ശേഷം അമ്മ വിശ്രമത്തിലുള്ള പുതിയ ചിത്രവും സൗഭാഗ്യ  പങ്കുവച്ചു. പ്രാർത്ഥിച്ചവർക്ക് നന്ദി അറിയിച്ചുകൊണ്ട് സൗഭാഗ്യ പങ്കുവച്ച ഫോട്ടോ ആരാധകർ ഏറ്റെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button