താരാ കല്യാണിന്റെ മരുമകനും നടനുമായ അർജുനെ കൊച്ചിയിൽ പോലീസ് അറസ്റ്റ് ചെയ്തു. ഓട്ടോറിക്ഷ ഡ്രൈവറെ മർദ്ദിച്ച കേസിൽ സംഭവ സ്ഥലത്ത് നിന്നും തിരുവനന്തപുരം സ്വദേശി അർജുനെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവറെ മർദ്ദിച്ച കേസിൽ ആണ് സംഭവം.
നടൻ അർജുന്റെ കാർ ഹോട്ടൽ ക്രൗൺ പ്ളാസ ഭാഗത്ത് നിന്നും വരികയായിരുന്നു. സർവിസ് റോഡിൽനിന്ന് ബൈപാസിലേക്ക് അർജുൻ പെട്ടെന്ന് കാർ കയറ്റിയപ്പോൾ എന്താണ് ചെയ്യുന്നതെന്ന് മുനീർ ആംഗ്യം കാണിച്ച് ചോദിച്ചു. തെറ്റായ രീതിയിലും അപകടകരമായ വിധത്തിലും കാർ റോഡിലേക്ക് കുത്തി കയറ്റി മറ്റ് വാഹനങ്ങൾക്ക് അപകട ഭീഷണി ഉണ്ടാക്കുകയുമായിരുന്നു അർജുൻ എന്നാണ് പരാതി.
തുടർന്ന് ഈ ഓട്ടോ ഡ്രൈവറെ അർജുൻ പിന്തുടർന്നു. കാറിൽ ചെയ്സ് ചെയ്ത് ഓട്ടോയിൽ അർജുൻ ഇടിപ്പിക്കുകയും ചെയ്തു എന്നാണ് ഓട്ടോ ഡ്രൈവർ പറയുന്നത്. പിന്നീട് കാറിൽ നിന്നിറങ്ങി അർജുൻ ഓട്ടോ ഡ്രൈവറുടെ കഴുത്തിനു കുത്തി പിടിച്ച് തല്ലിയെന്നും കാറിന്റെ ബോണറ്റിൽ ആഞ്ഞിടിച്ച് ഭയപ്പെടുത്തുകയും ചെയ്തു എന്ന് ഓട്ടോക്കാരൻ പരാതിയിൽ പറയുന്നു .ഈ സമയത്ത് കാറിൽ നടൻ അർജുനൊപ്പം ഭാര്യയും നടി താരാ കല്യാണിന്റെ മകളുമായ സൗഭാഗ്യ ഉണ്ടായിരുന്നു.
സൗഭാഗ്യ വാവിട്ട് നിലവിളിക്കാൻ തുടങ്ങി. നാട്ടുകാരും മറ്റ് ഓട്ടോക്കാരും ഓടി കൂടി സ്ഥലത്ത് നിന്നും മുങ്ങാൻ നോക്കിയ നടനെ പിടിച്ച് വെച്ച് പോലീസിൽ അറിയിച്ചു. തുടർന്ന് നടനെ പോലീസ് വന്നപ്പോൾ നാട്ടുകാർ വിട്ടുകൊടുക്കുകയായിരുന്നു. പാലാരിവട്ടം സ്റ്റേഷനിൽ കൊണ്ടുപോയി അവിടെ ഏറെ നേരം ഇരുത്തി.
ഈ സമയത്തും ഭാര്യ സൗഭാഗ്യ അബദ്ധത്തിൽ സംഭവിച്ചതാണ് എന്നും വിട്ടയക്കണം എന്നും പോലീസിനോടും പരാതിക്കാരായ ഓട്ടോക്കാരോടും കരഞ്ഞ് പറയുന്നുണ്ടായിരുന്നു. എന്നാൽ കേസ് എടുക്കാതെ വിടില്ല എന്നും അറസ്റ്റ് രേഖപ്പെടുത്തണം എന്നും ആയി നാട്ടുകാർ. പ്രതി വി ഐ പി ആയതിനാൽ തിരുവനന്തപുരത്ത് പോലീസ് ബന്ധപ്പെടുകയും നിർദ്ദേശം ലഭിക്കാനായി മണിക്കൂറുകൾ കാത്തിരിക്കുകയും ചെയ്തു.
നവ കേരള യാത്രയിലായിരുന്ന മന്ത്രിമാരേയും വിവരം അറിയിച്ച് തുടർന്ന് സർക്കാരും നടനെ കൈവിടുകയായിരുന്നു. കാരണം നടൻ അർജുൻ തല്ലിയത് സി ഐ ടി യുക്കാരനെ ആയിരുന്നു. സ്റ്റേഷന്റെ മുറ്റത്ത് തടിച്ച് കൂടിയതും സി ഐ ടി യു ക്കാരായിരുന്നു. ഒടുവിൽ കേസെടുക്കാനും അറസ്റ്റ് ചെയ്യാനും തലസ്ഥാനത്ത് നിന്നും നിർദ്ദേശം വരികയായിരുന്നു. തുടർന്ന് നടൻ അർജുന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തുകയും ചെയ്തു.
Post Your Comments