KeralaLatest NewsEntertainment

സൗഭാഗ്യയ്ക്ക് ആദ്യകണ്മണി പിറന്നു

കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിനെക്കുറിച്ചും അത് ആഘോഷമാക്കി മാറുന്ന കാര്യങ്ങളെക്കുറിച്ചും ചിത്രങ്ങളും വീഡിയോകളും ഒക്കെയായി ഇരുവരും സജീവമായിരുന്നു.

കൊച്ചി: മലയാളികളുടെ സോഷ്യൽ മീഡിയ താരങ്ങളായ അർജുനും സൗഭാഗ്യക്കും ആദ്യ കണ്മണി പിറന്നു. പാട്ടും ഡാൻസുമായി സജീവമായിരുന്നു അർജുനും സൗഭാഗ്യവും . ഈ നിറഞ്ഞ ആഘോഷങ്ങൾക്ക് ഒടുവിൽ പെൺ കുഞ്ഞിന് ആണ് സൗഭാഗ്യ ജന്മം നൽകിയിരിക്കുന്നത്. ലേബർ റൂമിൽ കയറുന്നതിനു തൊട്ടു മുൻപു വരെ അമ്മ താരാ കല്യാണിനും ഭർത്താവായ അർജുനും ഒപ്പം നൃത്തത്തിലും റീൽസിലും തിളങ്ങിയ സൗഭാഗ്യ ഇന്ന് രാവിലെയാണ് കുഞ്ഞിന് ജന്മം നൽകിയത്.

അച്ഛൻ തൻ്റെ സോഷ്യൽ മീഡിയ പേജ് വഴിയാണ് ഈ സന്തോഷ വാർത്ത ആരാധകരെ അറിയിച്ചിട്ടുള്ളത്. പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടവരായ സൗഭാഗ്യയും അര്‍ജുനും ഡാന്‍സും റീല്‍സ് വീഡിയോയുമായി സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യങ്ങളാണ്. മുന്‍പ് ടിക് ടോക് വീഡിയോയുമായും ഇവരെത്താറുണ്ടായിരുന്നു. കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിനെക്കുറിച്ചും അത് ആഘോഷമാക്കി മാറുന്ന കാര്യങ്ങളെക്കുറിച്ചും ചിത്രങ്ങളും വീഡിയോകളും ഒക്കെയായി ഇരുവരും സജീവമായിരുന്നു.

.

shortlink

Related Articles

Post Your Comments

Related Articles


Back to top button