കൊച്ചി: അക്രമകാരികളായ നായ്ക്കളിൽനിന്നു ജനങ്ങളെ സംരക്ഷിക്കാൻ സർക്കാരിനു ബാധ്യതയുണ്ടെന്നും അത്തരം നായ്ക്കളെ കണ്ടെത്തി പൊതുസ്ഥലങ്ങളിൽനിന്നു മാറ്റണമെന്നും ഹൈക്കോടതി. സർക്കാർ ഉദ്ദേശിക്കുന്ന പരിഹാരനടപടികൾ വ്യക്തമാക്കി നാളെയ്ക്കകം റിപ്പോർട്ട് നൽകണമെന്നും ജസ്റ്റിസുമാരായ എ.കെ ജയശങ്കരൻ നമ്പ്യാർ, പി. ഗോപിനാഥ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ആവശ്യപ്പെട്ടു.
നിയമം കയ്യിലെടുത്ത് തെരുവുനായ്ക്കളെ ഉപദ്രവിക്കുന്നതിൽനിന്നു ജനങ്ങൾ വിട്ടുനിൽക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
ഇതിനായി സംസ്ഥാന പോലീസ് മേധാവി സർക്കുലർ പുറപ്പെടുവിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
നായ്ക്കളെ അനധികൃതമായി കൊന്നൊടുക്കുന്ന സംഭവങ്ങളുമുള്ളതായി അമിക്കസ് ക്യൂറി കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇതോടെയാണ് കോടതിയുടെ ഇടപെടല്‍.
Post Your Comments