Latest NewsNewsBusiness

നേട്ടം കൊയ്യാൻ ഇഞ്ചോടിഞ്ച് പോരാട്ടവുമായി ആമസോണും ഫ്ലിപ്കാർട്ടും, വിലക്കുറവിന്റെ പെരുമഴ സെപ്തംബർ 23 മുതൽ ആരംഭിക്കും

ഇത്തവണ ഫ്ലിപ്കാർട്ട് ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവയുമായി ചേർന്ന് പർച്ചേസുകൾക്ക് 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൗണ്ട് അനുവദിക്കുന്നുണ്ട്

ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമുകളായ ആമസോണും ഫ്ലിപ്കാർട്ടും ഇഞ്ചോടിഞ്ച് പോരാട്ടത്തിന് ഒരുങ്ങുന്നു. ദീപാവലി അടക്കമുള്ള ഉത്സവ സീസണുകൾ പ്രമാണിച്ചാണ് ഇരുകമ്പനികളും വിലക്കുറവിന്റെ മഹാമേളയുമായി എത്തുന്നത്. ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ എന്ന പേരിൽ ആമസോണും ബിഗ് ബില്യൺ ഡേയ്സ് എന്ന പേരിൽ ഫ്ലിപ്കാർട്ടും വിൽപ്പന മേള നടത്തും. സെപ്തംബർ 23 മുതലാണ് ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലും ബിഗ് ബില്യൺ ഡേയ്സും ആരംഭിക്കുന്നത്.

ഉപഭോക്താക്കളെ ആകർഷിക്കാൻ വിവിധ തരത്തിലുള്ള ഓഫറുകൾ ഇതിനോടകം തന്നെ ഇരുകമ്പനികളും പ്രഖ്യാപിച്ചിട്ടുണ്ട്. ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ ഓഫറുകൾക്ക് പുറമേ, എസ്ബിഐ ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് എന്നിവ ഉപയോഗിച്ച് പർച്ചേസ് ചെയ്യുമ്പോൾ 10 ശതമാനത്തോളം ഡിസ്കൗണ്ട് ലഭ്യമാണ്. ആദ്യ ആദ്യ പർച്ചേസിന് 10 ശതമാനം ക്യാഷ് ബാക്കിന് പുറമേയാണ് ഈ ഓഫറുകൾ.

Also Read: തൊഴിൽ അന്വേഷണം ഇനി കൂടുതൽ എളുപ്പം: വരുന്നു തൊഴിൽസഭകൾ

ഇത്തവണ ഫ്ലിപ്കാർട്ട് ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവയുമായി ചേർന്ന് പർച്ചേസുകൾക്ക് 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൗണ്ട് അനുവദിക്കുന്നുണ്ട്. ഉപഭോക്താക്കളുടെ ഇഷ്ട ബ്രാൻഡുകൾ കുറഞ്ഞ വിലയിൽ ലഭ്യമാക്കാനാണ് ഫ്ലിപ്കാർട്ട് ലക്ഷ്യമിടുന്നത്. കൂടാതെ, എക്സ്ചേഞ്ച് ഓഫറിൽ സാധനങ്ങൾ വാങ്ങാനുള്ള അവസരവും നൽകുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button