കൊല്ലം: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയാണ് ഇപ്പോള്‍ രാഷ്ട്രീയ രംഗത്ത് ചര്‍ച്ചയായിരിക്കുന്നത്. ആഡംബര കണ്ടയ്‌നറും ഉത്തരേന്ത്യയില്‍ നിന്നുള്ള അണികളും പത്ര-ചാനല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. ഇതിനിടെയാണ്, കേരളത്തില്‍ കൂടുതല്‍ ദിവസവും യുപിയില്‍ കുറച്ചു ദിവസവും മാത്രം ഭാരത് ജോഡോ യാത്ര സംഘടിപ്പിച്ചതിനെതിരെ വിമര്‍ശനം ഉയര്‍ന്നത്. ഇപ്പോള്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജയറാം രമേശ്. സിപിഎം കേരളത്തിന്റെ ഭൂപടം കണ്ടിട്ടില്ലേ എന്നാണ് ജയറാം രമേശ് ചോദിച്ചത്. സംസ്ഥാനങ്ങളുടെ നീളം അനുസരിച്ചാണ് തങ്ങള്‍ യാത്രകള്‍ ക്രമീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം വിശദീകരിക്കുന്നു.
Read Also: കോഴിക്കോട് തെരുവുനായ ആക്രമണത്തിൽ ബൈക്ക് യാത്രികർക്ക് പരുക്ക്
‘ബിജെപി ഭരിക്കുന്ന സ്ഥലങ്ങളില്‍ ഭാരത് ജോഡോ യാത്ര കടന്നുചെല്ലുന്നില്ല എന്ന വാദം അടിസ്ഥാനരഹിതമാണ്. കേരളം നീളം കൂടിയ സംസ്ഥാനമായതു കൊണ്ട് 370 കിലോമീറ്റര്‍ പിന്നിടാന്‍ 18 ദിവസങ്ങളെടുക്കും. കര്‍ണാടകയിലും രാജസ്ഥാനിലും 21 ദിവസവും മഹാരാഷ്ട്രയില്‍ 16 ദിവസവും യു.പിയില്‍ 5 ദിവസവുമാണ് യാത്ര നടക്കുന്നതെന്ന് ജയറാം രമേശ് പറയുന്നു. ഈ സംസ്ഥാനങ്ങളിലെല്ലാം ബിജെപിയാണ് ഭരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments