ErnakulamKeralaNattuvarthaLatest NewsNews

‘തുടൽ പൊട്ടിയ നായയും തുടലിൽ തുടരുന്ന സർക്കാരുമാണ് കേരളത്തിലുള്ളത്, മജിസ്‌ട്രേറ്റിനെ കടിച്ച പട്ടി മന്ത്രിയെ കടിക്കണം’

കൊച്ചി: സംസ്ഥാനത്ത് തെരുവ് നായ ആക്രമണം കൂടിവരികയാണ്. പ്രതിദിനം തെരുവ് നായയുടെ കടിയേറ്റ് നിരവധി പേരാണ് ചികിത്സ തേടുന്നത്. തെരുവുനായ വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷമായ വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് അങ്കമാലി അതിരൂപത.

സർക്കാർ കാഴ്ച്ചക്കാരുടെ റോളിലായെന്നും മജിസ്‌ട്രേറ്റിനെ കടിച്ച പട്ടി മന്ത്രിയെ കടിച്ചാലെ കാര്യങ്ങൾ നടക്കുവെന്നാണ് കേരളത്തിലെ സ്ഥിതിയെന്നും എറണാകുളം അങ്കമാലി അതിരൂപത മുഖപത്രത്തിലെ ലേഖനത്തിൽ വിമർശിക്കുന്നു.

ഉപയോക്താക്കളുടെ അനുമതിയില്ലാതെ ഇന്റർനെറ്റ് ഉപയോഗം നിരീക്ഷിച്ചു, ഗൂഗിളിനും മെറ്റയ്ക്കും എതിരെ കനത്ത നടപടി

തെരുവ് നായയുടെ കടിയേറ്റ് റാബിസ് വാക്‌സിൻ സ്വീകരിച്ചവർ മരിക്കുന്നത് ഗൗരവമുള്ള വിഷയമാണെന്നും വാക്‌സിൻ ഗുണനിലവാരം വിദഗ്ധ സമിതിയെ വെച്ച് പരിശോധിക്കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് പാലിക്കപ്പെട്ടില്ലെന്നും ലേഖനത്തിൽ വ്യക്തമാക്കുന്നു. തുടൽ പൊട്ടിയ നായയേയും തുടലിൽ തുടരുന്ന സർക്കാരുമാണ് ഇപ്പോൾ കേരളത്തിലുള്ളതെന്നും ലേഖനത്തിൽ പറയുന്നു.

തെരുവ് നായകളെ കൊല്ലരുതെന്ന് പറയുന്നവർ അതിന്റെ സംരക്ഷണം ഏറ്റെടുക്കുന്നില്ലെന്നും അങ്കമാലി അതിരൂപത മുഖപത്രം വിമർശിക്കുന്നു. വിഷയത്തിൽ സംസ്ഥാന സർക്കാർ യുദ്ധകാല അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കണമെന്നും അങ്കമാലി അതിരൂപത ലേഖനത്തിലൂടെ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button