MollywoodLatest NewsKeralaCinemaNattuvarthaNewsEntertainmentMovie Gossips

‘സ്വന്തമായി ഒരു സാൻട്രോ കാർ, ഡയലോഗുള്ള വേഷം, അതിനു വേണ്ടി അയാൾ 15 വർഷം അലഞ്ഞു’: വൈറൽ പോസ്റ്റ്

കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് ജോജു ജോർജ്. വർഷങ്ങളുടെ അധ്വാനത്തിന്റെയും കാത്തിരിപ്പിന്റെയും ഫലമായാണ് ജൂനിയർ ആർട്ടിസ്റ്റിൽനിന്ന് നായകനായും നിർമ്മാതാവായും ജോജു വളർന്നത്. ഇപ്പോൾ ജോജുവിനെ കുറിച്ച് സംവിധായകൻ അഖിൽ മാരാർ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പും വിഡിയോയുമാണ് ചർച്ചയായുന്നത്. നിരവധി വാഹനങ്ങൾ സ്വന്തമായുള്ള ജോജുവിന്റെ വാഹനങ്ങളുടെ വിഡിയോയാണ് അഖിൽ മാരാർ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പങ്കുവെച്ചിട്ടുള്ളത്.

അഖിൽ മാരാരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

‘സ്വന്തമായി ഒരു സാൻട്രോ കാർ… സിനിമയിൽ ഡയലോഗുള്ളൊരു ഒരു വേഷം. ഇതായിരുന്നു ആഗ്രഹം. അതിനു വേണ്ടി അയാൾ 15 വർഷം അലഞ്ഞു. കാലം ഇന്നയാളെ നായകനാക്കി, പത്തോളം സിനിമകളുടെ നിർമാതാവാക്കി. ഒന്നുമില്ലായ്മയിൽനിന്ന് ആഗ്രഹിച്ചത് നേടിയെടുത്തവന്റെ നിശ്ചയ ദാർഢ്യത്തിന്റെ ശക്തിയാണ് ജോജു ജോർജ്. വാഹനങ്ങളെ മക്കളെപ്പോലെ സ്നേഹിക്കുന്ന ഒരു വണ്ടിപ്രാന്തന്റെ വീടിനു മുന്നിൽ ഇങ്ങനെ ഒരു കാഴ്ച കണ്ടപ്പോൾ അതങ്ങു ഞാൻ ക്യാമറയിൽ ആക്കി എന്നു മാത്രം. സ്വപ്നം കാണുന്നവർക്ക് പ്രചോദനം ഇത്തരം ജീവിതങ്ങൾ ആണല്ലോ’.

shortlink

Related Articles

Post Your Comments

Related Articles


Back to top button