കാഞ്ഞങ്ങാട്: മയക്കുമരുന്നുമായി രണ്ടുപേർ അറസ്റ്റിൽ. തലശ്ശേരി വടക്കുമ്പാട് സ്വദേശി നിഹാൽ (29), ബേക്കൽ സ്വദേശി മുഹ്സിൻ (23) എന്നിവരാണ് അറസ്റ്റിലായത്.
വീടുപരിശോധന നടത്തിയാണ് മയക്കുമരുന്ന് പിടികൂടിയത്. ഹോസ്ദുർഗ് എസ്.ഐ കെ. രാജീവന്റെ നേതൃത്വത്തിൽ ആണ് അജാനൂർ ഇട്ടമ്മലിലെ വീട് പരിശോധിച്ച് ഒരു ഗ്രാമിലേറെ എം.ഡി.എം.എ പിടികൂടിയത്.
മറ്റൊരു പ്രതി അൽത്താഫ് ഓടിരക്ഷപ്പെട്ടു. മയക്കുമരുന്ന് ഉപയോഗിക്കാൻ കരുതിയ ഉപകരണങ്ങൾ വീട്ടിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Read Also : രക്തം ദാനം ചെയ്യുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
അതേസമയം, ബംഗളൂരുവിൽ നിന്ന് എം.ഡി.എം.എ മയക്കുമരുന്ന് നാട്ടിലെത്തിച്ച് വിൽപന നടത്തുന്ന യുവാവ് പൊലീസ് പിടിയിലായി. ആലപ്പുഴ വെള്ളക്കിണർ വാർഡ് നടുവിൽപറമ്പിൽ അബ്ദുൽ മനാഫാണ് (26) പിടിയിലായത്. പുന്നപ്ര പൊലീസ് ആണ് യുവാവിനെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞമാസം അറസ്റ്റിലായ റിൻഷാദ്, ഇജാസ് എന്നിവർക്ക് മയക്കുമരുന്ന് എത്തിച്ചിരുന്നത് അബ്ദുൽ മനാഫാണെന്ന് പൊലീസ് പറഞ്ഞു. ബി.ടെക് ബിരുദധാരിയായ പ്രതി ബസിൽ ബംഗളൂരുവിൽ പോയി താമസിച്ചശേഷം മയക്കുമരുന്ന് വാങ്ങി മടങ്ങുകയായിരുന്നു പതിവ്.
രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്. യുവാവിനെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments