തിരുവനന്തപുരം: ഗോവയില്‍ മുന്‍ മുഖ്യമന്ത്രി ദിഗംബര്‍ കാമത്ത്, പ്രതിപക്ഷ നേതാവ് മൈക്കിള്‍ ലോബോ എന്നിവര്‍ ഉള്‍പ്പെടെ എട്ട് കോൺഗ്രസ് എം.എല്‍.എമാർ ബി.ജെ.പിയില്‍ ചേര്‍ന്ന സംഭവത്തിൽ പ്രതികരണവുമായി എ.എ. റഹീം എം.പി രംഗത്ത്. ഏത് നിമിഷവും ബി.ജെ.പിയില്‍ ചേരാന്‍ മടിയില്ലാത്തവരാണ് കോണ്‍ഗ്രസുകാരെന്നും സംഘപരിവാര്‍ രാഷ്ട്രീയത്തോടും അവരുടെ വര്‍ഗീയ ആശയങ്ങളോടും അടുപ്പം പുലര്‍ത്തിയാണ് കോണ്‍ഗ്രസ് തുടരുന്നതെന്നും എ.എ. റഹീം പറഞ്ഞു.
വര്‍ഗീയതയോടുള്ള നിലപാടില്‍ വ്യക്തത വരുത്താതെയും മതനിരപേക്ഷതയോട് വിട്ടുവീഴ്ചയില്ലാത്ത കൂറ് പ്രഖ്യാപിക്കാതെയും കോണ്‍ഗ്രസിന് ഇനിയും മുന്നോട്ട് പോകാനാകില്ലെന്ന് റഹീം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. കോണ്‍ഗ്രസ് ഗോവയില്‍ ജയിച്ചിരുന്നെങ്കില്‍, മുഖ്യമന്ത്രിയും മന്ത്രിമാരുമാകേണ്ടിയിരുന്നവരുമാണ് ഇന്ന് ബി.ജെ.പിയായതെന്നും എത്രമാത്രം ദുര്‍ബലമായ രാഷ്ട്രീയ ബോധമാണ് കോണ്‍ഗ്രസ് നേതാക്കളെ നയിക്കുന്നതെന്നും റഹീം കൂട്ടിച്ചേർത്തു.
സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താൻ എൽഐസി സരള്‍ പ്ലാൻ, വിശദാംശങ്ങൾ അറിയാം
എഎ റഹീമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
ഗോവയില്‍ മുന്‍ മുഖ്യമന്ത്രി ദിഗംബര്‍ കാമത്ത്,പ്രതിപക്ഷനേതാവ് മൈക്കിള്‍ ലോബോ എന്നിവര്‍ ഉള്‍പ്പെടെ എട്ട് കോണ്‍ഗ്രസ്സ് എംഎല്‍എ മാരാണ് ഇന്ന് ബിജെപിയില്‍ ചേര്‍ന്നത്. എല്ലാവരും ഗോവയിലെ ഏറ്റവും പ്രമുഖരായ കോണ്‍ഗ്രസ്സ് നേതാക്കള്‍. അകെ പതിനൊന്ന് എംഎല്‍എ മാരായിരുന്നു കോണ്‍ഗ്രസ്സിന് ഗോവ നിയമസഭയില്‍ ഉണ്ടായിരുന്നത്.രാജ്യം അസാധാരണമായ ഭീഷണി നേരിടുന്ന കാലം. ഭരണഘടന തന്നെ അപകടത്തിലാകുന്ന കാലം..ബിജെപിയെ പരാജയപ്പെടുത്തി മതനിരപേക്ഷ ഇന്ത്യയെ രക്ഷിക്കുക എന്നത് മാത്രമാണ് ഈ കാലത്തിന്റെ രാഷ്ട്രീയ കടമ. അപ്പോഴാണ് മുന്‍മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമുള്‍പ്പെടെയുള്ള കോണ്‍ഗ്രസ്സ് നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് കൂറുമാറുന്നത്.കോണ്‍ഗ്രസ്സ് ഗോവയില്‍ ജയിച്ചിരുന്നെങ്കില്‍,മുഖ്യമന്ത്രിയും മന്ത്രിമാരുമാകേണ്ടിയിരുന്നവരുമാണ് ഇന്ന് ബിജെപിയായത്.
ശ്രീ മൈക്കിള്‍ ലോബോ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത് ഇങ്ങനെയാണ്. ‘We have joined BJP to tsrengthen the hands of PM Modi & CM Pramod Sawant… ‘Congress chhodo, BJP ko jodo’: says former Congress MLA, Michael Lobo.ബിഹാറില്‍ ബിജെപി ക്യാമ്പ് വിട്ടിറങ്ങിയ നിതീഷ് കുമാര്‍,നല്‍കിയത് നല്ല രാഷ്ട്രീയ സൂചനയായിരുന്നു. നിതീഷും തേജസ്വി യാദവും അകല്‍ച്ച ഉപേക്ഷിച്ചു ബിജെപിക്കെതിരെ അവിടെ കൈകോര്‍ത്തതും നല്ല വാര്‍ത്ത. എന്നാല്‍,ഇന്ത്യക്ക് നല്ല വാര്‍ത്തകളല്ല കോണ്‍ഗ്രസ്സ് തുടര്‍ച്ചയായി നല്‍കുന്നത്. ഗുലാം നബി ആസാദിന്റെ രാജി വാര്‍ത്തയ്ക്ക് പിന്നാലെയാണ് ഇപ്പോള്‍ ഗോവയില്‍ നിന്നും പുതിയ റിപ്പോര്‍ട്ട് വരുന്നത്.ലോബോയുടെ വാക്കുകള്‍ ശ്രദ്ധിച്ചില്ലേ?എത്രമാത്രം ദുര്‍ബലമായ രാഷ്ട്രീയ ബോധമാണ് ഓരോ സംസ്ഥാനത്തെയും കോണ്‍ഗ്രസ്സ് നേതാക്കളെ നയിക്കുന്നത് എന്നോര്‍ത്ത് നോക്കൂ.
ആര്‍എസ്എസ് വിധേയത്വവും പേറിനടക്കുന്ന ഖദര്‍ ശരീരങ്ങള്‍..ഏതുനിമിഷവും ബിജെപിയാകാന്‍ ഒരു മടിയുമില്ലാത്തവര്‍. സംഘപരിവാര്‍ രാഷ്ട്രീയത്തോട്,അവരുടെ അപകടകരമായ വര്‍ഗ്ഗീയ ആശയങ്ങളോട് അത്രമേല്‍ അടുപ്പം പുലര്‍ത്തിയാണ് കോണ്‍ഗ്രസ്സ് ഇത്രയും കാലവും യാത്ര ചെയ്തത്.ഇപ്പോഴും അത് തുടരുന്നു…രാഷ്ട്രീയമായി വ്യക്തതയില്ലാതെ,വര്‍ഗീയതയോടുള്ള അവരുടെ നിലപാടില്‍ വ്യക്തത വരുത്താതെ,മതനിരപേക്ഷതയോട് വിട്ടുവീഴ്ചയില്ലാത്ത കൂറ് പ്രഖ്യാപിക്കാതെ, കോണ്‍ഗ്രസ്സിന് ഇനിയും മുന്നോട്ട് പോകാനാകില്ല.
Post Your Comments