ഡൽഹി: സംസ്ഥാന സർക്കാരിൽ നിന്നും സഹകരണവും പിന്തുണയും ലഭിക്കാത്തതിനാൽ പഞ്ചാബിലെ അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റാലി നിർത്തിവെയ്ക്കുമെന്ന് മുന്നറിയിപ്പുമായി ഇന്ത്യൻ സേന. റിക്രൂട്ട്‌മെന്റ് റാലി നിർത്തിവെയ്ക്കുകയോ മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റുകയോ ചെയ്യാനാണ് സൈന്യത്തിന്റെ തീരുമാനം. ഇക്കാര്യം വ്യക്തമാക്കി ജലന്ധറിലെ സൈന്യത്തിന്റെ സോണൽ റിക്രൂട്ട്‌മെന്റ് ഓഫീസർ പഞ്ചാബ് ചീഫ് സെക്രട്ടറിയ്ക്ക് കത്തയച്ചു.
സംസ്ഥാന സർക്കാരിൽ നിന്ന് ആവശ്യമായ സഹായം ലഭിക്കുന്നതിൽ പരാജയപ്പെട്ടതിനാൽ അയൽ സംസ്ഥാനങ്ങളിൽ റാലികൾ നടത്താൻ ആലോചിക്കുകയാണെന്നും ഫണ്ടിന് പുറമെ അഗ്‌നിപഥ് റിക്രൂട്ട്മെന്റ് ഡ്രൈവിന്റെ വിഷയത്തിൽ പ്രാദേശിക ഭരണകൂടത്തിന് സംസ്ഥാന സർക്കാരിൽ നിന്ന് നിർദ്ദേശങ്ങളൊന്നുമില്ലെന്നും കത്തിൽ പറയുന്നു. സർക്കാർ വ്യക്തമായ നിർദ്ദേശം നൽകാത്തതിനാലാണ് പഞ്ചാബിലെ അധികൃതരിൽ നിന്ന് സഹകരണം ലഭിക്കാത്തതെന്നും സൈന്യം കത്തിൽ ആരോപിക്കുന്നു.
പുതിയ വിപണന വർഷത്തിൽ പഞ്ചസാര കയറ്റുമതി ചെയ്യാനൊരുങ്ങി കേന്ദ്രം
അതേസമയം, അഗ്‌നിപഥ് റിക്രൂട്ട്മെന്റ് റാലികൾ അടുത്തിടെ ലുധിയാനയി, പട്യാല, ഗുരുദാസ്പൂർ എന്നിവിടങ്ങളിൽ നടന്നിരുന്നുവെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ പറഞ്ഞു. ഇത് വിചിത്രവും ഇന്ത്യൻ സൈന്യത്തിന്റെ അടിസ്ഥാന ഘടനയെ നശിപ്പിക്കുന്നതിനുള്ള എൻ.ഡി.എ സർക്കാരിന്റെ യുക്തിരഹിതമായ നീക്കമാണെന്നും ഭഗവന്ത് മാൻ സംസ്ഥാന നിയമസഭയിൽ വ്യക്തമാക്കി.
Post Your Comments