Latest NewsNewsIndia

പൊതുഗതാഗതം പ്രോത്സാഹിപ്പിക്കപ്പെടണം: പുതിയ കാറുകൾ വാങ്ങിക്കൂട്ടുന്ന പ്രവണത നിരുത്സാഹപ്പെടുത്തണമെന്ന് കേന്ദ്രമന്ത്രി

ന്യൂഡൽഹി: പൊതുഗതാഗതമാണ് രാജ്യത്ത് പ്രോത്സാഹിപ്പിക്കപ്പെടേണ്ടതെന്ന് കേന്ദ്രമന്ത്രി. രാജ്യത്ത് ഗതാഗത സംസ്‌കാരത്തിൽ കാതലായ മാറ്റം വരുത്തേണ്ട കാലം അതിക്രമിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങൾ പുതിയ വാഹനങ്ങൾ വാങ്ങിക്കൂട്ടുന്ന പ്രവണത മാറണം. എന്നാൽ മാത്രമേ പൊതുഗതാഗത സംസ്‌കാരം വളരുകയുള്ളുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Read Also: തെരുവ് നായ്ക്കളെ കൊന്ന് കെട്ടിത്തൂക്കിയ സംഭവം വിവാദത്തില്‍: അക്രമികള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് മൃഗസ്‌നേഹികള്‍

ഒരു വ്യക്തി ഒരു കാർ എന്നത് തീർച്ചയായും നിരുത്സാഹപ്പെടുത്തണം. സ്വന്തം കാറെന്നതിനായി പുതിയ വാഹനത്തിന് പുറകേ പായുന്നത് രാജ്യത്തെ പൊതു ഗതാഗത സമ്പ്രദായത്തെ തകർക്കും. ഇത്തരം വിഷയത്തിൽ ഗതാഗത സംസ്‌കാരം വളർന്നു വരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

റോഡുകളുടെ വീതി ഇനി വർദ്ധിപ്പിക്കാനാകില്ല. ഇന്ന് നഗരങ്ങളെല്ലാം അതിഭീകരമായ ഗതാഗതകുരുക്കിലാണ്. ഇതിന് കാരണം ഓരോ വ്യക്തിയും ഓരോ വാഹനവുമായി പുറത്തിറങ്ങുന്ന സ്വഭാവം മൂലമാണ്. ഇനി നഗരങ്ങളിൽ നിലവിലെ റോഡുകൾക്ക് മുകളിലൂടെ പാലങ്ങളോ ഇരട്ട റോഡുകളോ പണിതാലും വാഹന തിരക്ക് വർദ്ധിച്ചു വന്നാൽ പ്രയോജനമില്ലെന്നും അദ്ദേഹം അറിയിച്ചു.

Read Also: ഉപഭോക്താക്കൾക്ക് കിടിലൻ സമ്മാനങ്ങളുമായി വോഡഫോൺ- ഐഡിയ, കൂടുതൽ വിവരങ്ങൾ അറിയാം

shortlink

Related Articles

Post Your Comments

Related Articles


Back to top button