തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകൾ പൊട്ടിപ്പൊളിഞ്ഞ സംഭവത്തിൽ ഇടപെടവുമായി ഹൈക്കോടതി. വിഷയവുമായി ബന്ധപ്പെട്ട് നാല് ജില്ലാ കളക്ടർമാരോട് ഹൈക്കോടതി വിശദീകരണം തേടി. എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലാ കളക്ടർമാരോടാണ് കോടതി വിശദീകരണം തേടിയത്. 20 ദിവസം മുൻപ് ലക്ഷങ്ങൾ ചെലവഴിച്ചു അറ്റകുറ്റപ്പണി പൂർത്തിയാക്കിയ ആലുവ പെരുമ്പാവൂർ റോഡ് വീണ്ടും പൊളിഞ്ഞത് ഗൗരവമുള്ള വിഷയമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
തൃശ്ശൂർ ശക്തൻ ബസ്റ്റാന്റിന് സമീപത്ത് റോഡ് പൊളിഞ്ഞതിലും കോടതി റിപ്പോർട്ട് തേടിയിട്ടുണ്ട്. റോഡുകളിൽ കുഴികൾ രൂപപ്പെട്ടാൽ ഉടൻ നടപടികൾ സ്വീകരിക്കണമെന്ന് നേരത്തെ കോടതി നിർദ്ദേശിച്ചിരുന്നു. അതേസമയം, 10 ലക്ഷം രൂപ ഉപയോഗിച്ച് രണ്ടാഴ്ച മുമ്പ് കുഴികൾ അടച്ച ആലുവ-പെരുമ്പാവൂർ റോഡിലെ കുട്ടമശേരി ഭാഗം വീണ്ടും പൊട്ടിപ്പൊളിഞ്ഞു.
Post Your Comments