മുംബൈ: മൾട്ടിപ്ലക്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ (എം.എ.ഐ) ചൊവ്വാഴ്ച, സെപ്തംബർ 16 ന് ആഘോഷിക്കാൻ നിശ്ചയിച്ചിരുന്ന ദേശീയ സിനിമാ ദിനം സെപ്റ്റംബർ 23 ന് ആചരിക്കുമെന്ന് അറിയിച്ചു. രൺബീർ കപൂർ, ആലിയ ഭട്ട് എന്നിവർ അഭിനയിച്ച ബ്രഹ്മാസ്ത്ര ബോളിവുഡ് ബഹിഷ്‌കരണങ്ങളെ പിന്തള്ളി വൻ വിജയമായതിനെ തുടർന്നാണ് ഇത്.
സെപ്തംബർ 9 ന് തിയറ്ററുകളിൽ റിലീസ് ചെയ്ത ബ്രഹ്മാസ്ത്ര ആഗോളതലത്തിൽ ബോക്‌സ് ഓഫീസിൽ 225 കോടി രൂപ നേടി. ആദ്യ ദിനം തന്നെ ചിത്രം ആഗോളതലത്തിൽ ബോക്‌സ് ഓഫീസിൽ 75 കോടി രൂപ കളക്ഷൻ നേടിയിരുന്നു.
അമിതാഭ് ബച്ചൻ, മൗനി റോയ്, നാഗാർജുന എന്നിവരും ചിത്രത്തിലുണ്ട്. നേരത്തെ സെപ്തംബർ 16 ന് ആഘോഷിക്കാൻ തീരുമാനിച്ചിരുന്ന ദേശീയ സിനിമാ ദിനം ഇപ്പോൾ സെപ്റ്റംബർ 23 ന് നടത്തുമെന്ന് മൾട്ടിപ്ലക്സ് അസോസിയേഷൻ ഓഫ് ഇന്ത്യ ചൊവ്വാഴ്ച അറിയിച്ചു. ബ്രഹ്മാസ്ത്ര ആഗോളതലത്തിൽ ബോക്‌സ് ഓഫീസിൽ നിന്ന് 225 കോടി രൂപ നേടിയതിന് പിന്നാലെ, വിവിധ തല്പരകക്ഷികളുടെ അഭ്യർത്ഥന പ്രകാരമാണ് തീരുമാനം.
പകർച്ചവ്യാധിക്ക് ശേഷം ബോളിവുഡ് തുടർച്ചയായി പരാജയങ്ങൾ കണ്ടതിന് ശേഷമാണ് ബ്രഹ്മാസ്ത്ര വൻ കളക്ഷൻ നേടുന്നത്. ഇതോടെ നോൺ ഹോളിഡേ റിലീസിനുള്ള ഏറ്റവും വലിയ ബോളിവുഡ് ഓപ്പണർ എന്ന റെക്കോർഡും ചിത്രം സൃഷ്ടിച്ചു.
അതേസമയം, വി.ആർ, ഇനോക്സ്, സിനിപോളിസ്, കാർണിവൽ തുടങ്ങി രാജ്യത്തുടനീളമുള്ള മൾട്ടിപ്ലക്‌സുകളിലെനാലായിരത്തിലധികം സ്‌ക്രീനുകൾ ദേശീയ സിനിമാ ദിനത്തോടനുബന്ധിച്ച് 75 രൂപയുടെ പ്രവേശന ടിക്കറ്റ് വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്.
ത്രിപുരയില്‍ ബി.ജെ.പിയ്ക്ക് പിന്തുണയുമായി സി.പി.എം: ബി.ജെ.പി അംഗം പഞ്ചായത്ത് പ്രസിഡന്റായി
ദേശീയ സിനിമാ ദിനം, സിനിമാശാലകൾ വിജയകരമായി പുനരാരംഭിച്ചതിന്റെ ആഘോഷമാണെന്നും ഇത് സാധ്യമാക്കിയ സിനിമാ പ്രേമികൾക്കുള്ള നന്ദി അറിയിക്കുന്നതായും മൾട്ടിപ്ലക്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ അറിയിച്ചു. ഇനിയും തീയറ്ററിലേക്ക് മടങ്ങിയെത്താത്ത സിനിമാ പ്രേമികൾക്കുള്ള ഒരു ക്ഷണം കൂടിയാണ് ദേശീയ സിനിമാ ദിനം എന്നും അസോസിയേഷൻ പറഞ്ഞു.
Post Your Comments