
ഉപഭോക്താക്കളെ ആകർഷിക്കുന്നതിന്റെ ഭാഗമായി കിടിലൻ ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് ഡിഷ് ടിവി. എല്ലാ വീടുകളിലും ഹൈഡഫിനിഷൻ ഡിടിഎച്ച് കണക്ഷൻ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉപഭോക്താക്കൾക്കായി ഡിഷ് ടിവി നിരവധി ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, വരിക്കാർക്ക് പ്രധാന സ്പോർട്സ് ചാനലുകൾ ഒരു വർഷത്തേക്ക് സൗജന്യമായി ലഭ്യമാക്കാനാണ് ഡിഷ് ടിവി പദ്ധതിയിടുന്നത്. നിലവിലുള്ള വരിക്കാർക്ക് പുറമേ, പുതുതായി കണക്ഷൻ എടുക്കുന്ന വരിക്കാർക്കും ഈ ആനുകൂല്യം ലഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
നിലവിൽ, നികുതിയടക്കം 1,199 രൂപയ്ക്കാണ് എച്ച്ഡി കണക്ഷൻ ലഭിക്കുന്നത്. അതേസമയം, വരിക്കാർക്കായി ഡിഷ് ടിവി 3 പ്രത്യേക പാക്കേജുകളും പ്രഖ്യാപിച്ചിട്ടുണ്ട്. കേരള എച്ച്ഡി, വെൽക്കം മലയാളി എച്ച്ഡി, പ്രീമിയർ മലയാളം എന്നിങ്ങനെയാണ് പാക്കേജുകൾ. കേരള എച്ച്ഡി പാക്കേജുകൾ 1,889 രൂപയ്ക്കും, വെൽക്കം മലയാളി എച്ച്ഡി പാക്കേജുകൾ 1,699 രൂപയ്ക്കും, പ്രീമിയർ മലയാളം പാക്കേജുകൾ 1,449 രൂപയ്ക്കും ലഭ്യമാണ്.
Also Read: എയർടെൽ ഉപയോക്താക്കൾക്ക് സന്തോഷ വാർത്ത, 7 അപ്പിനൊപ്പം റീചാർജ് കൂപ്പൺ സൗജന്യം
Post Your Comments