MollywoodLatest NewsKeralaNewsEntertainment

‘ഒരുമിച്ചുള്ള യാത്ര തുടങ്ങിയിട്ട് 43 വര്‍ഷം’: ഭാര്യയ്ക്ക് ഒപ്പമുള്ള ചിത്രവുമായി ജഗതി

ഭാര്യയ്‌ക്കൊപ്പം നടക്കുന്ന ജഗതിയുടെ ബ്ലാക് ആന്റ് വൈറ്റ് ഫോട്ടോയാണ് ഫേസ്ബുക്കിൽ പങ്കുവെച്ചത്.

മലയാള സിനിമയിലെ ഹാസ്യരാജാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന നടനാണ് ജ​ഗതി ശ്രീകുമാർ. 2012 ൽ നടന്ന വാഹനപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് വര്‍ഷങ്ങളോളം സിനിമയില്‍ നിന്നു വിട്ടുനിന്ന ജഗതി സിബിഐ 5 എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തിയതിൽ ആരാധകർ സന്തോഷത്തിലാണ്. ഇപ്പോഴിതാ, വിവാഹ വാർഷിക ദിനത്തിൽ ഇക്കാലമത്രയും തനിക്കൊപ്പം താങ്ങും തണലുമായി നിന്ന ഭാര്യ ശോഭയ്‌ക്ക് ഒപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് താരം.

read also: 28 ദിവസം കാലാവധിയുളള പ്ലാനുകൾ അവസാനിപ്പിച്ചു, പുതിയ മാറ്റത്തിനൊരുക്കി രാജ്യത്തെ ടെലികോം കമ്പനികൾ

‘ഒരുമിച്ചുള്ള യാത്ര തുടങ്ങിയിട്ട് ഇന്ന് 43 വര്‍ഷം’ എന്ന കുറിപ്പോടെ, ഭാര്യയ്‌ക്കൊപ്പം നടക്കുന്ന ജഗതിയുടെ ബ്ലാക് ആന്റ് വൈറ്റ് ഫോട്ടോയാണ് ഫേസ്ബുക്കിൽ പങ്കുവെച്ചത്. ഇതിനു പിന്നാലെ താരത്തിന് നിരവധി പേരാണ് വിവാഹ വാർഷിക ആശംസകളുമായി രം​ഗത്തെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button