Latest NewsIndiaNews

സിദ്ദിഖ് കാപ്പനെ വാഴ്ത്തി പോപ്പുലര്‍ ഫ്രണ്ട്

സിദ്ദിഖ് കാപ്പന് എതിരെയുള്ള കുറ്റങ്ങള്‍ കെട്ടിചമച്ചത്, അയാള്‍ നിരപരാധിയാണ്: പോപ്പുലര്‍ ഫ്രണ്ട് ചെയര്‍മാന്‍ ഒ.എം.എ സലാം

ന്യൂഡല്‍ഹി : യുഎപിഎ കേസില്‍ സിദ്ദിഖ് കാപ്പന് സുപ്രീം കോടതി ജാമ്യം അനുവദിച്ചതോടെ, കാപ്പനെ വാഴ്ത്തി പോപ്പുലര്‍ ഫ്രണ്ട്. കാപ്പന് ജാമ്യം അനുവദിച്ച സുപ്രീംകോടതി വിധിയെ അഭിനന്ദിച്ചുകൊണ്ട് പോപ്പുലര്‍ ഫ്രണ്ട് ചെയര്‍മാന്‍ ഒ.എം.എ സലാം പ്രസ്താവനയും പുറത്തിറക്കി.

Read Also: യുക്രെയ്‌ന് മുന്നില്‍ അടി തെറ്റി റഷ്യ

സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിച്ച വിധി ജുഡീഷ്യറിയിലുള്ള വിശ്വാസം വീണ്ടും ഉറപ്പിക്കുമെന്നും രാജ്യത്തുടനീളമുള്ള രാഷ്ട്രീയ തടവുകാര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണെന്നും സലാം പറഞ്ഞു. കാപ്പനും മറ്റ് വിദ്യാര്‍ത്ഥികള്‍ക്കുമെതിരെ കുറ്റങ്ങള്‍ കെട്ടിചമച്ചതാണെന്നും ജനരോഷം മാറ്റാന്‍ വേണ്ടി യുപി പോലീസ് തന്നെയാണ് കേസുണ്ടാക്കിയത് എന്നും സലാം ആരോപിച്ചു.

കാപ്പനെ അന്യായമായി തടവിലാക്കിയതിനെതിരെ രാജ്യത്തിനകത്തും പുറത്തുമുള്ള ആളുകള്‍ ശബ്ദമുയര്‍ത്തിയിട്ടുണ്ട്, ഇത് അവര്‍ക്കെല്ലാം ആശ്വാസത്തിന്റെ നിമിഷമാണ്. ഇത് മറ്റ് നിരപരാധികളുടെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുമെന്നും സലാം പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button