Latest NewsNewsTechnology

ടിസിഎസ്: സ്കൂൾ വിദ്യാർത്ഥികൾക്കായി ഐടി ക്വിസ് സംഘടിപ്പിക്കുന്നു, കൂടുതൽ വിവരങ്ങൾ അറിയാം

ഓൺലൈൻ ടെസ്റ്റുകൾ, വെർച്വൽ, ഫിസിക്കൽ ക്വിസ് ഷോകൾ എന്നിവ അടങ്ങിയതാണ് ക്വിസ് മത്സരം

രാജ്യത്തെ മുൻനിര ഐടി കമ്പനികളിലൊന്നായ ടിസിഎസ് സ്കൂൾ വിദ്യാർത്ഥികൾക്കായി ഐടി ക്വിസ് സംഘടിപ്പിക്കുന്നു. ടിസിഎസ് റൂറൽ ഐടി ക്വിസിന്റെ 23-ാം മത് പതിപ്പാണ് ഇത്തവണ നടക്കുന്നത്. റൂറൽ ഐടി ക്വിസിന്റെ ഭാഗമാകാൻ രാജ്യത്തെ മുഴുവൻ മേഖലകളിൽ നിന്നും രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. ടാറ്റ കൺസൾട്ടൻസി സർവീസും കർണാടക സർക്കാരിന്റെ ഇലക്ട്രോണിക്സ്, ഐടി, ബിടി, ശാസ്ത്ര സാങ്കേതിക വിദ്യാ വകുപ്പുമാണ് ഔദ്യോഗിക വിവരങ്ങൾ പുറത്തുവിട്ടത്.

രാജ്യത്തെ ചെറിയ പട്ടണങ്ങളിലും ജില്ലകളിലുമുളള വിദ്യാർത്ഥികൾക്ക് ക്വിസിൽ പങ്കെടുക്കാൻ സാധിക്കും. എട്ടാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കാണ് പങ്കെടുക്കാൻ അവസരം. ബെംഗളൂരു ടെക് സമ്മിറ്റ് 2022 ന്റെ ഭാഗമായി നടത്തുന്ന ഐടി ക്വിസിൽ രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി സെപ്തംബർ 18 ആണ്. ഓൺലൈൻ ടെസ്റ്റുകൾ, വെർച്വൽ, ഫിസിക്കൽ ക്വിസ് ഷോകൾ എന്നിവ അടങ്ങിയതാണ് ക്വിസ് മത്സരം.

Also Read: നഷ്ടത്തിൽ നിന്നും കരകയറി 19 പൊതുമേഖല സ്ഥാപനങ്ങൾ, ഇത്തവണ രേഖപ്പെടുത്തിയത് വൻ മുന്നേറ്റം

shortlink

Related Articles

Post Your Comments

Related Articles


Back to top button