സ്ത്രീയുടെ ചെവിയിൽ നിന്നും ജീവനുള്ള പാമ്പിനെ പുറത്തെടുക്കാൻ ശ്രമിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു. ചെവിയിൽ മഞ്ഞ നിറത്തിലുള്ള പാമ്പ് ഉറച്ചുനിൽക്കുകയാണ്. പുറത്തെടുക്കാൻ ഡോക്ടർമാർ കഴിവതും ശ്രമിക്കുന്നതിന്റെ വീഡിയോ അസ്വസ്ഥതയുണ്ടാക്കുന്നു. ഒരു മെഡിക്കൽ പ്രാക്ടീഷണർ, ഹാൻഡ് ഗ്ലൗസ് ധരിച്ച്, ഒരു ക്ലിപ്പ് ഉപയോഗിച്ച് രോഗിയുടെ ചെവിയിൽ നിന്ന് പാമ്പിനെ നീക്കം ചെയ്യാൻ ശ്രമിക്കുന്നതായി കാണാം.
ബഡ്സ് ഉപയോഗിച്ചും ചെളിയിൽ മരുന്നൊഴിച്ചുമൊക്കെ ഡോക്ടർ ശ്രമം തുടർന്നു. എങ്ങനെയാണ് പാമ്പ് ചെവിയിൽ പെട്ടതെന്ന് വ്യക്തമല്ല. യുവതി ഉറങ്ങിക്കിടന്ന സമയത്ത് ചെവിക്കുള്ളിൽ കയറിയതാകാമെന്ന ധാരണയിലാണ് അധികൃതർ. ചരൺസിങ് എന്ന ഫെയ്സ്ബുക്ക് പേജിലാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. കണ്ണുകൾ ഇറുക്കിയടച്ച് അനങ്ങാതെയിരിക്കുന്ന യുവതിയെ വീഡിയോയിൽ കാണാം. സംഭവം നടന്നത് എവിടെയെന്ന് വ്യക്തമല്ല. പാമ്പുകൾ കെട്ടിടങ്ങൾക്കു മുകളിലൂടെയും മുറിക്കുള്ളിലുമൊക്കെ കയറുന്നത് കണ്ടിട്ടുണ്ടെങ്കിലും ചെവിക്കുള്ളിൽ കയറുന്നത് ആദ്യമായാണ് കാണുന്നതെന്ന് പലരും കമന്റ് ചെയ്യുന്നു.
വീഡിയോ കാണാം:
Post Your Comments