Latest NewsNewsLife StyleFood & Cookery

മധുരമൂറുന്ന സേമിയ കേസരി തയ്യാറാക്കാം

പല തരത്തിലുമുള്ള കേസരികള്‍ നമ്മള്‍ കഴിച്ചിട്ടുണ്ടാകും. എന്നാല്‍, ആരും ഇതുവരെ തയാറാക്കാന്‍ ശ്രമിച്ചിട്ടില്ലാത്ത ഒന്നായിരിക്കും സേമിയ കേസരി. കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നായിരിക്കും ഇത്. മധുരമൂറുന്ന സേമിയ കേസരി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ആവശ്യമുള്ള സാധനങ്ങള്‍

നെയ്യ് – മൂന്ന് ടേബിള്‍സ്പൂണ്‍

സേമിയ – ഒരു കപ്പ്

വെള്ളം – ഒരു കപ്പ്

പാല്‍ – ഒരു കപ്പ്

പഞ്ചസാര – ഒരു കപ്പ്

ഓറഞ്ച് ഫുഡ് കളര്‍ – രണ്ട് നുള്ള്

കശുവണ്ടി പരിപ്പ് – കുറച്ച്

ഏലക്ക പൊടി – കാല്‍ ടീസ്പൂണ്‍

Read Also : വാ​ള​യാ​റി​ൽ ക​ഞ്ചാ​വ് വേ​ട്ട : പതിനാല് കിലോ കഞ്ചാവുമായി രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ പി​ടി​യി​ൽ

തയ്യാറാക്കുന്ന വിധം

ഒരു ടേബിള്‍സ്പൂണ്‍ നെയ്യ് ചൂടാക്കി കശുവണ്ടി പരിപ്പ് വറുത്തു കോരി വെക്കുക. സേമിയ ഇളം ബ്രൗണ്‍ നിറം ആവും വരെ വറുത്തു ഒരു പാത്രത്തിലേക്ക് മാറ്റി വെക്കുക. അതേ പാനില്‍ വെള്ളവും പാലും തിളപ്പിക്കുക. അതിലേക്ക് സേമിയ ചേര്‍ക്കുക. സേമിയ വേവുമ്പോള്‍ പഞ്ചസാര ചേര്‍ത്ത് തിളപ്പിച്ച് കുറുക്കുക. ഫുഡ് കളറും, ഏലക്ക പൊടിയും ചേര്‍ത്തിളക്കുക. അതിലേക്ക് ബാക്കി നെയ്യും ചേര്‍ത്ത് പാനില്‍ നിന്ന് വിട്ടു വരുമ്പോള്‍ തീ അണച്ച്, കശുവണ്ടി പരിപ്പ് ചേര്‍ത്തിളക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button