താമരശേരി: വയോധികനെ പുഴയിൽ മരിച്ച നിലയില്‍ കണ്ടെത്തി. ചമല്‍ കൊട്ടാരപ്പറമ്പില്‍ കരീമി (76) ന്റെ മൃതദേഹമാണ് പുഴയില്‍ കണ്ടെത്തിയത്.
പൂനൂര് പുഴയില്‍ കൊടുവള്ളി വാവാട് ഭാഗത്ത് ആണ് മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച്ച വൈകുന്നേരം വീട്ടില്‍ നിന്നും പോയതായിരുന്നു. ഇദ്ദേഹത്തിന്റെ ബൈക്ക് കോളിക്കല്‍ പുഴയുടെ സമീപത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്. ഞായറാഴ്ച്ച രാവിലെയാണ് പൂനൂര് പുഴയില്‍ കത്തറമ്മല്‍ ഭാഗത്ത് നടക്കാനിറങ്ങിയവര്‍ മൃതദേഹം ഒഴുകിപോകുന്നത് കണ്ടത്.
Read Also : വ്യാപക നാശം വിതച്ച് മിന്നല്‍ ചുഴലി: നിരവധി മരങ്ങള്‍ കടപുഴകി
തുടര്‍ന്ന്, നാട്ടുകാരും കൊടുവളളി പൊലീസും നടത്തിയ തെരച്ചിലില്‍ എരഞ്ഞോണ കടവില്‍ നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു. കൊടുവള്ളി ഇന്‍സ്പെക്ടര്‍ ചന്ദ്രമോഹന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി.
മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഭാര്യ: നഫീസ. മക്കള്‍: സുഹൈല്‍, ഷിഫാനത്ത്. മരുമക്കള്‍: ശാഹിന, നിസാര്‍.
Post Your Comments