KottayamLatest NewsKeralaNattuvarthaNews

അ​​യ​​ല്‍​വാ​​സി​​യെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു : യുവാവ് അ​​റ​​സ്റ്റി​​ല്‍

ചി​​ങ്ങ​​വ​​നം സ​​ചി​​വോ​​ത്ത​​മ​​പു​​രം മ​​നു​​ഭ​​വ​​നി​​ല്‍ മ​​നു (35)വിനെ​​യാ​​ണ് അറസ്റ്റ് ചെയ്തത്

കോ​​ട്ട​​യം: അ​​യ​​ല്‍​വാ​​സി​​യെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച കേ​​സി​​ലെ പ്ര​​തി പൊലീസ് പിടിയില്‍. ചി​​ങ്ങ​​വ​​നം സ​​ചി​​വോ​​ത്ത​​മ​​പു​​രം മ​​നു​​ഭ​​വ​​നി​​ല്‍ മ​​നു (35)വിനെ​​യാ​​ണ് അറസ്റ്റ് ചെയ്തത്. ചി​​ങ്ങ​​വ​​നം പൊ​​ലീ​​സ് ആണ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

ഇ​​യാ​​ള്‍ ഉ​​ത്രാ​​ട ദി​​വ​​സം രാ​​ത്രി ത​​ന്‍റെ അ​​യ​​ല്‍​വാ​​സി​​യു​​ടെ വീ​​ട്ടി​​ല്‍ ക​​യ​​റി വ​​ഴ​​ക്കു​​ണ്ടാ​​ക്കു​​ക​​യും ഗൃ​​ഹ​​നാ​​ഥ​​നെ വെ​​ട്ടി​പ്പ​​രി​​ക്കേ​​ല്‍​പ്പി​​ക്കു​​ക​​യും ത​​ട​​സം പി​​ടി​​ക്കാ​​ന്‍ എ​​ത്തി​​യ മ​​ക​​ന്‍റെ കൈ​​വി​​ര​​ലി​​ന് വെ​​ട്ടു​​ക​​യും ചെ​​യ്തു.

Read Also : റിലയൻസ് പെട്രോളിയം റീട്ടെയിൽ: ഏറ്റെടുത്തത് ഈ രണ്ട് കമ്പനികൾ, ഇടപാട് തുക അറിയാം

അയൽവാസിയുടെ പ​​രാ​​തി​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ ചി​​ങ്ങ​​വ​​നം പൊ​​ലീ​​സ് കേ​​സ് ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്യു​​ക​​യും പ്ര​​തി​​യെ പി​​ടി​​കൂ​​ടു​​ക​​യു​​മാ​​യി​​രു​​ന്നു. ഇ​​യാ​​ള്‍​ക്കെ​​തി​​രെ ചി​​ങ്ങ​​വ​​നം സ്റ്റേ​​ഷ​​നി​​ല്‍ വേ​​റെ​​യും കേ​​സു​​ക​​ളു​​ണ്ടെന്ന് പൊലീസ് പറഞ്ഞു.

ചി​​ങ്ങ​​വ​​നം എ​​സ്എ​​ച്ച്ഒ ടി.​​ആ​​ര്‍. ജി​​ജു, സി​​പി​​ഒ​​മാ​​രാ​​യ പ്ര​​കാ​​ശ​​ന്‍, എ​​സ്. സ​​തീ​​ഷ്, മ​​ണി​​ക​​ണ്ഠ​​ന്‍ എ​​ന്നി​​വ​​ര്‍ ചേ​​ര്‍​ന്നാ​​ണ് പ്ര​​തി​​യെ അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button