ശുഭലക്ഷ്മി പോളിസ്റ്റേഴ്സ്, ശുഭലക്ഷ്മി പോളിടെക്സ് എന്നീ കമ്പനികൾ ഇനി റിലയൻസ് ഇൻഡസ്ട്രീസിന് സ്വന്തം. റിപ്പോർട്ടുകൾ പ്രകാരം, റിലയൻസ് ഇൻഡസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള റിലയൻസ് പെട്രോളിയം റീട്ടെയിൽ കമ്പനിയാണ് ഇരുസ്ഥാപനങ്ങളെയും ഏറ്റെടുത്തിട്ടുള്ളത്. പോളിസ്റ്റർ കമ്പനി ഏറ്റെടുക്കാൻ 1,522 കോടി രൂപയും പോളിടെക്സ് കമ്പനി ഏറ്റെടുക്കാൻ 70 കോടി രൂപയുമാണ് റിലയൻസ് ചിലവഴിച്ചിട്ടുള്ളത്.
ഗുജറാത്ത് ആസ്ഥാനമായാണ് ശുഭലക്ഷ്മിയുടെ ഇരുകമ്പനികളും പ്രവർത്തിക്കുന്നത്. ശുഭലക്ഷ്മി പോളിസ്റ്റർ കമ്പനിക്ക് ഗുജറാത്തിന് പുറമേ, ദാദ്ര നാഗർ ഹവേലിയിൽ രണ്ട് പ്ലാന്റുകളാണ് ഉള്ളത്. കമ്പനിയുടെ വാർഷിക ഉൽപ്പാദന ശേഷി 2.52 മെട്രിക് ടണ്ണാണ്.
പോളിസ്റ്റർ ബിസിനസ് രംഗത്ത് കൂടുതൽ വളർച്ച നേടുന്നതിന്റെ ഭാഗമായാണ് റിലയൻസ് ഇൻഡസ്ട്രീസ് ഇരുകമ്പനികളും ഏറ്റെടുത്തിട്ടുള്ളത്. അതേസമയം, ശുഭലക്ഷ്മി പോളിസ്റ്റർ, പോളിടെക്സ് എന്നീ കമ്പനികളുടെ വായ്പ ദാതാക്കളുടെയും കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെയും അനുമതി ഉണ്ടായാൽ മാത്രമേ, ഇടപാടുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും പൂർത്തീകരിക്കാൻ സാധിക്കുകയുള്ളൂ.
Post Your Comments