ഡൽഹി: റെഡ്മി സ്‌മാർട്ട്‌ഫോൺ പൊട്ടിത്തെറിച്ച് ഡൽഹിയിൽ ഒരു സ്‌ത്രീ മരിച്ച സംഭവത്തിന്റെ വാർത്ത പുറത്ത് വന്നതിന് പിന്നാലെ അന്വേഷണം പ്രഖ്യാപിച്ച് സ്‌മാർട്ട്‌ഫോൺ നിർമ്മാതാക്കളായ ഷവോമി. തലയിണയിൽ മുഖത്തോട് ചേർന്ന് ഫോൺ വെച്ച് ഉറങ്ങുമ്പോൾ റെഡ്മി 6എ സ്മാർട്ട്ഫോൺ പൊട്ടിത്തെറിച്ചാണ് തന്റെ അമ്മായി മരിച്ചതെന്ന് ഒരു ടെക് യൂട്യൂബർ ട്വീറ്റ് ചെയ്യുകയായിരുന്നു. ട്വീറ്റ് ലഭിച്ചതിന് ശേഷം, പ്രശ്നം അന്വേഷിക്കുകയാണെന്ന് ഷവോമി ഉടൻ മറുപടി നൽകി.
സ്‌മാർട്ട്‌ഫോണിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് ഉടമ മരിച്ചുവെന്ന് അവകാശപ്പെട്ട് എം.ഡി. ടോക്ക് വൈ.ടി യൂട്യൂബർ പൊട്ടിത്തെറിച്ച ഫോണിൻറെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നു. ‘ഇന്നലെ രാത്രിയിൽ എന്റെ അമ്മായിയെ മരിച്ച നിലയിൽ കണ്ടെത്തി, അവർ റെഡ്മി 6എ ഉപയോഗിക്കുകയായിരുന്നു. അവർ ഉറങ്ങുമ്പോൾ ഫോൺ തലയിണയുടെ വശത്ത് മുഖത്തോട് ചേർത്തു വെച്ചിരുന്നു. കുറച്ച് സമയത്തിന് ശേഷം അവരുടെ ഫോൺ പൊട്ടിത്തെറിച്ചു. ഞങ്ങൾക്ക് ഇത് ഒരു മോശം സമയമാണ്. പിന്തുണയ്ക്കേണ്ടത് ഒരു ബ്രാൻഡിന്റെ ഉത്തരവാദിത്തമാണ്,’ യുവാവ് ട്വിറ്ററിൽ പറഞ്ഞു.
‘ആര് വളഞ്ഞിട്ട് ആക്രമിച്ചാലും അവസാന വിജയം സത്യം പറയുന്നവന്’: ഹരീഷ് പേരടി
അതേസമയം, അപകടം സംഭവിച്ച കുടുംബത്തെ സമീപിക്കാനും സ്ഥിതിഗതികൾ അന്വേഷിക്കാനും ശ്രമിക്കുന്നതായി ഷവോമി ട്വിറ്ററിൽ വ്യക്തമാക്കി. കൊല്ലപ്പെട്ട സ്ത്രീയുടെ മകൻ സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്നുണ്ടെന്നും കുടുംബം വളരെ ലളിതമായ ജീവിതമാണ് നയിക്കുന്നതെന്നും യൂട്യൂബർ തുടർ ട്വീറ്റിൽ പറയുന്നു. സ്‌മാർട്ട്‌ഫോണിന്റെ പിൻ വശം തകർന്ന ചിത്രവും കട്ടിലിൽ രക്തത്തിൽ കുളിച്ച് കിടക്കുന്ന സ്ത്രീയുടെ ഗ്രാഫിക് ഫോട്ടോയും യുവാവ് ട്വീറ്റിനൊപ്പം ചേർത്തിട്ടുണ്ട്.
Post Your Comments