രാജകുമാരി: രാജകുമാരി ടൗണിനു സമീപം സ്വകാര്യ ബസ് നിയന്ത്രണംവിട്ട് തമിഴ്നാടിന്റെ ബസില്‍ ഇടിച്ച് പത്ത് പേര്‍ക്കു പരിക്ക്. ഇന്നലെ ഉച്ചയ്ക്ക് 12 നാണ് സംഭവം.
നെടുങ്കണ്ടത്തു നിന്നു രാജാക്കാടിനു പോവുകയായിരുന്ന സ്വകാര്യ ബസ് കണ്ടത്തിപാലത്തിനു സമീപം വെച്ചാണ് അപകടത്തിൽപ്പെട്ടത്. സ്വകാര്യ ബസ് രാജാക്കാടു നിന്നു ബോഡിനായ്ക്കന്നൂരിലേക്ക് വരികയായിരുന്ന തമിഴ്നാട് ബസില്‍ ഇടിക്കുകയായിരുന്നു. രണ്ടു ബസുകളിലെയും ഡ്രൈവര്‍മാര്‍ അവസരോചിതമായി ഇടപെട്ടതിനാൽ വന്‍ അപകടം ആണ് ഒഴിവായത്.
Read Also : യൂട്യൂബ്: മൂന്നുമാസത്തിനിടെ ഇന്ത്യയിൽ നിന്ന് നീക്കം ചെയ്തത് ഒരു കോടിയിലധികം വീഡിയോകൾ
പരിക്കേറ്റവരെ മേഖലയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. തമിഴ്നാട് ബസിന്റെ ഡ്രൈവറെ തേനിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപകടത്തിൽ തമിഴ്നാട് ബസിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു.
Post Your Comments