മോട്ടോറോളയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ മോട്ടോറോള എഡ്ജ് 30 അൾട്രാ വിപണിയിൽ അവതരിപ്പിച്ചു. നിലവിൽ, യൂറോപ്പ്, ബ്രസീൽ, അർജന്റീന എന്നിവിടങ്ങളിലാണ് മോട്ടോറോള എഡ്ജ് 30 അൾട്രാ എത്തിയിരിക്കുന്നത്. നിരവധി ഫീച്ചറുകൾ ഉൾക്കൊള്ളിച്ചിട്ടുള്ള ഈ സ്മാർട്ട്ഫോണുകൾ ഉടൻ തന്നെ അമേരിക്ക, മിഡിൽ ഈസ്റ്റ്, ഏഷ്യ എന്നിവിടങ്ങളിലെ തിരഞ്ഞെടുത്ത വിപണികളിൽ പുറത്തിറങ്ങും. സവിശേഷതകൾ പരിശോധിക്കാം.
6.67 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് പിഓലെഡ് കർവ്ഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 1,080×2,400 പിക്സൽ റെസല്യൂഷൻ കാഴ്ചവയ്ക്കുന്നുണ്ട്. ക്വാൽക്കം സ്നാപ്ഡ്രാഗൺ 8+ ജെൻ 1 ലാണ് ഈ സ്മാർട്ട്ഫോണുകളുടെ പ്രവർത്തനം. 125W ടർബോ പവർ വയർഡ് ചാർജിംഗ്, 30W വയർലെസ് ചാർജിംഗ്, 10W വയർലെസ് പവർ ഷെയറിംഗ് എന്നിവ കാഴ്ചവയ്ക്കുന്നുണ്ട്. 4,610 എംഎഎച്ചാണ് ബാറ്ററി ലൈഫ്.
ഡ്യുവൽ സിം സ്ലോട്ടുകൾ നൽകിയിട്ടുണ്ട്. ആൻഡ്രോയിഡ് 12 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. 12 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജിലാണ് ഈ സ്മാർട്ട്ഫോൺ പുറത്തിറക്കിയിരിക്കുന്നത്. ഈ വേരിയന്റിന്റെ വില 899 യൂറോയാണ് (ഏകദേശം 72,000 രൂപ).
Post Your Comments