ആരോഗ്യത്തിനും ചര്‍മ്മത്തിനും ഒരുപോലെ ഗുണം ചെയ്യുന്ന ഒന്നാണ് തൈര്. എങ്ങനെയൊക്കെ ഉപയോഗിക്കണമെന്ന് അറിഞ്ഞാല്‍ മാത്രം മതി. തൈര് പോലെ വെളുക്കാന്‍ നിങ്ങള്‍ക്ക് ചില ടിപ്സുകള്‍ പറഞ്ഞുതരാം.
ഇതിന്റെ അസിഡിക് സ്വഭാവവും വിറ്റാമിന്‍ സിയും എല്ലാം തന്നെ സൗന്ദര്യത്തിന് സഹായിക്കുന്ന ഒന്നാണ്. രാത്രി കിടക്കുന്നതിന് മുന്‍പ് തൈര് പുരട്ടുന്നത് നല്ലതാണ്. അകാല വാര്‍ദ്ധക്യം അകറ്റാനും തൈര് സഹായിക്കും.
Read Also : വീട്ടില്‍ ചാരായം വാറ്റുന്നതിനിടെ യുവാവ് എക്സൈസ് പിടിയിൽ
നല്ലൊരു മോയ്സ്ചുറൈസര്‍ ആണ് തൈര്. ഇത് ചര്‍മ്മത്തിന്റെ വരള്‍ച്ച മാറ്റി തരും. മുഖക്കുരുവിന് തൈര് ബെസ്റ്റാണ്. മുഖം ക്ലിയറാക്കാന്‍ സഹായിക്കും.
കരുവാളിപ്പിനും തൈര് ഉത്തമമാണ്. കണ്ണിനു താഴെയുള്ള കറുപ്പ് തൈര് കൊണ്ട് മായ്ക്കാം. കണ്ണിനു താഴെ എന്നും പുരട്ടിനോക്കൂ. കഴുത്തിലെ കരുവാളിപ്പും ഇതുമൂലം ഇല്ലാതാക്കാവുന്നതാണ്.
Post Your Comments