
ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ ഭക്ഷണമാണ് തെെര്. മൊത്തത്തിലുള്ള കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നത് മുതൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുക, പ്രതിരോധശേഷി വർധിപ്പിക്കുക എന്നിവയ്ക്കെല്ലാം തെെര് ഫലപ്രദമാണ്.
മറ്റ് പാലുൽപ്പന്നങ്ങളെപ്പോലെ തൈരിലും കാൽസ്യം അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളും പല്ലുകളും ശക്തിപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. അസ്ഥികളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിന് കാൽസ്യവുമായി സംയോജിപ്പിക്കുന്ന ഫോസ്ഫറസും ഇതിൽ അടങ്ങിയിട്ടുണ്ട്. തൈര് പതിവായി കഴിക്കുന്നത് സന്ധിവാതം, ഓസ്റ്റിയോപൊറോസിസ് തുടങ്ങിയ രോഗങ്ങൾ തടയാൻ സഹായിക്കും.
ഉത്കണ്ഠയും സമ്മർദ്ദവും കുറയ്ക്കാൻ തെെര് സഹായകമാണ്. ഗട്ട് മൈക്രോബയോം മാനസികാരോഗ്യത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. തൈരിൽ അടങ്ങിയിരിക്കുന്ന പ്രോബയോട്ടിക്സ് ശരീരത്തിലെ സൗഹൃദ ബാക്ടീരിയകളെ വർദ്ധിപ്പിക്കുകയും അതുവഴി സമ്മർദ്ദത്തിൽ നിന്ന് ഒഴിവാക്കുകയും ചെയ്യുന്നു. ദിവസവും തെെര് കഴിക്കുന്നത് കുടൽ ബാക്ടീരിയകളെ നിയന്ത്രിക്കാൻ മാത്രമല്ല, സമ്മർദ്ദത്തെ ചെറുക്കാനും സഹായിക്കും.
ശരീരത്തിന്റെ ഒപ്റ്റിമൽ പ്രവർത്തനത്തിന് അത്യന്താപേക്ഷിതമായ അവശ്യ പോഷകങ്ങൾ അടങ്ങിയതാണ് തൈര്. പ്രോട്ടീൻ, കാൽസ്യം, വിറ്റാമിൻ ബി 12, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയാൽ സമ്പന്നമാണ് തെെര്. പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ ഹൃദയാരോഗ്യം നിലനിർത്തുന്നതിനും രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനും പ്രധാനമാണ്.
Post Your Comments