IdukkiNattuvarthaLatest NewsKeralaNews

നി​യ​ന്ത്ര​ണം വിട്ട ഓ​ട്ടോ​റി​ക്ഷ ഇ​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്

മൂ​ന്നാ​ര്‍ സ​ന്ദ​ര്‍​ശ​നം ക​ഴി​ഞ്ഞ് മ​ട​ങ്ങു​ക​യാ​യി​രു​ന്ന ത​മി​ഴ്നാ​ട് പ​ഴ​നി സ്വ​ദേ​ശി​ക​ളാ​യ ഫ്രാ​ന്‍​സി​സ് (28), ജ​നി​ഫ​ര്‍ (26) എ​ന്നി​വ​രു​ടെ ബൈ​ക്കി​ല്‍ ഓ​ട്ടോ​റി​ക്ഷ ഇ​ടി​ച്ച​ത്

മ​റ​യൂ​ര്‍: നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ ഓ​ട്ടോ​റി​ക്ഷ ഇ​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്കേറ്റു. മൂ​ന്നാ​ര്‍ സ​ന്ദ​ര്‍​ശ​നം ക​ഴി​ഞ്ഞ് മ​ട​ങ്ങു​ക​യാ​യി​രു​ന്ന ത​മി​ഴ്നാ​ട് പ​ഴ​നി സ്വ​ദേ​ശി​ക​ളാ​യ ഫ്രാ​ന്‍​സി​സ് (28), ജ​നി​ഫ​ര്‍ (26) എ​ന്നി​വ​രു​ടെ ബൈ​ക്കി​ല്‍ ഓ​ട്ടോ​റി​ക്ഷ ഇ​ടി​ച്ച​ത്.

മ​റ​യൂ​ര്‍ – മൂ​ന്നാ​ര്‍ റോ​ഡി​ല്‍ മ​റ​യൂ​ര്‍ ടൗ​ണി​നു സ​മീ​പം കോ​ച്ചാ​രം ഭാ​ഗ​ത്ത് ഇന്നലെ രാ​വി​ലെ പ​തി​നൊ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. അ​പ​ക​ട​ത്തി​ല്‍ ഫ്രാ​ന്‍​സി​സി​ന്‍റെ​യും ജ​നി​ഫ​റി​ന്‍റെ​യും കാ​ലു​ക​ള്‍​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ ഓ​ട്ടോ​റി​ക്ഷ മ​റ്റു ര​ണ്ട് കാ​റു​ക​ളി​ല്‍​ക്കൂ​ടി ഇ​ടി​ച്ചെ​ങ്കി​ലും മ​റ്റാ​ര്‍​ക്കും പ​രി​ക്കി​ല്ല.

Read Also : അച്ഛനും അമ്മയും വിവാഹത്തിന് നിർബന്ധിച്ചു, തൂങ്ങിമരിച്ച് ഗാനരചയിതാവ് കബിലന്റെ മകൾ: തൂരിഗൈയുടെ മരണത്തിൽ വിശദ അന്വേഷണം

പ​രി​ക്കേ​റ്റ് വീ​ണ ഇ​രു​വ​രെ​യും സ​മീ​പ​വാ​സി​ക​ള്‍ മ​റ​യൂ​ര്‍ പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ എ​ത്തി​ച്ച് ചി​കി​ത്സ ന​ല്‍​കി. പി​ന്നീ​ട് വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി കോ​യ​മ്പ​ത്തൂ​രി​ലെ ആശുപത്രിയിലേക്കു കൊ​ണ്ടു​പോ​യി. സംഭവത്തിൽ, മ​റ​യൂ​ര്‍ പൊ​ലീ​സ് കേ​സെ​ടു​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button