Latest NewsKeralaNews

ആറളം ഫാമിൽ സഹായവുമായി സന്തോഷ് പണ്ഡിറ്റ്

തീർത്തും പ്രതിസന്ധിയിലായ 20 കുടുംബങ്ങൾക്കു ഭക്ഷണ സാധന കിറ്റ് നൽകി

ആറളം ഫാം: കാട്ടാന ശല്യം രൂക്ഷമായ ആറളം ഫാമിലെ ആദിവാസി സമൂഹത്തിനു സഹായവുമായി നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. കഴിഞ്ഞ ദിവസം ആറളം ഫാമിൽ കാട്ടാന കുടിൽ തകർത്ത വാർത്തയറിഞ്ഞാണ് സന്തോഷ് പണ്ഡിറ്റ് ആറളത്ത് എത്തിയത്. കാട്ടാന ശല്യം കാരണം കുടിൽ തകർന്നു ദുരിതത്തിലായ നാരായണൻ – ഷീല ദമ്പതികൾക്കു താൽക്കാലിക കൂര കെട്ടിമേയാനുള്ള പ്ലാസ്റ്റിക് ഷീറ്റും കുടിവെള്ള ടാങ്കും കട്ടിലും ഉൾപ്പെടെ ഉള്ള അത്യാവശ്യ സാമഗ്രികൾ സന്തോഷ് പണ്ഡിറ്റ് കൈമാറി.

read also: സിനിമയില്‍ അഭിനയിക്കാന്‍ താല്‍പ്പര്യമുള്ള യുവതികളെ ഉപയോഗിച്ച് അശ്ലീല വീഡിയോ നിര്‍മ്മിച്ചു: സംവിധായകന്‍ അറസ്റ്റില്‍

തീർത്തും പ്രതിസന്ധിയിലായ 20 കുടുംബങ്ങൾക്കു ഭക്ഷണ സാധന കിറ്റ് നൽകുകയും കിടപ്പുരോഗികളായ മറ്റു 2 പേർക്ക് കട്ടിലും കിടക്കയും കൈമാറുകയും ചെയ്തു. 3 മണിക്കൂറോളം ഫാം പുനരധിവാസ മേഖലയിൽ ചെലവഴിച്ച തന്നാലാവുംവിധം സഹായങ്ങൾ തുടർന്നും ഉണ്ടാകുമെന്നു അന്തേവാസികൾക്ക് ഉറപ്പു നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button