മലപ്പുറം: കണ്ണൂർ, തിരുവനന്തപുരം, കരിപ്പൂർ വിമാനത്താവളം വഴി കഴിഞ്ഞ കുറച്ച് മാസങ്ങളായി നിരവധി സ്വർണക്കടത്ത് കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. ദിവസം ഒരാൾ എന്ന രീതിയിലാണ് ഇപ്പോൾ അറസ്റ്റിലാകുന്നത്. ഇന്നലെ കരിപ്പൂർ വിമാനത്താവളത്തിൽ വെച്ചും ഒരാൾ അറസ്റ്റിലായി. ശരീരത്തിനകത്ത് സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച വ്യക്തിയെ ആണ് പോലീസ് പിടികൂടിയത്. മലപ്പുറം കുഴിമണ്ണ സ്വദേശി മുസ്തഫ (41) യിൽ നിന്നാണ് പോലീസ് സ്വർണം കണ്ടെത്തിയത്.
ശനിയാഴ്ച രാവിലെ 11.15 മണിക്ക് ജിദ്ദയില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയ മുഹ്തഫയെ കസ്റ്റംസ് പരിശോധിച്ച് പുറത്തേക്ക് വിട്ടിരുന്നു. എന്നാൽ, പുറത്തിറങ്ങിയ മുസ്തഫയെ കാത്ത് പോലീസ് നിൽപ്പുണ്ടായിരുന്നു. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു നടപടി. കസ്റ്റഡിയിൽ എടുത്ത മുസ്തഫയെ പോലീസ് തിരിച്ചും മറിച്ചും ചോദ്യം ചെയ്തു.
പ്രാഥമിക ചോദ്യം ചെയ്യലിൽ മുസ്തഫ ഒന്നും സമ്മതിച്ചില്ല. സ്വർണം കയ്യിലുള്ള വിവരം ഇയാൾ മറച്ചുവെച്ചു. ശരീരവും ബാഗും മുഴുവൻ പരിശോധിച്ചെങ്കിലും സ്വർണം കണ്ടെത്താൻ കഴിഞ്ഞില്ല. തുടര്‍ന്ന് മുസ്തഫയെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് എക്‌സറേ എടുത്ത് പരിശോധിച്ചപ്പോഴാണ് വയറിനുള്ളിൽ നാല് ക്യാപ്സൂൾ കണ്ടെത്തിയത്. ഏകദേശം 4,359,826 രൂപ വില വരും ഈ സ്വർണത്തിന്. ഏതാനും മാസങ്ങള്‍ക്കിടെ കരിപ്പൂര്‍ എയര്‍പോര്‍ട്ടിന് പുറത്തുവെച്ച് പോലീസ് പിടികൂടുന്ന 57-ാമത്തെ സ്വര്ണക്കടത്ത് കേസാണിത്.
Post Your Comments