UAELatest NewsNewsInternationalGulf

ഉച്ചവിശ്രമം സെപ്തംബർ 15 വരെ തുടരണം: നിർദ്ദേശം നൽകി അബുദാബി

അബുദാബി: പുറം ജോലി ചെയ്യുന്ന തൊഴിലാളികളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഉച്ചവിശ്രമം സെപ്തംബർ 15 വരെ തുടരാൻ തീരുമാനിച്ച് അബുദാബി. ചൂടിന് അൽപം ശമനമുണ്ടെന്ന് കരുതി നിയമത്തിൽ വിട്ടുവീഴ്ച പാടില്ലെന്നും നിയമ ലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

Read Also: തെരുവ് നായ്ക്കൾ ആളുകളെ ആക്രമിച്ചാൽ അതിന് ഭക്ഷണം നൽകുന്നവർ ഉത്തരവാദികളാകും: സുപ്രീം കോടതി

നിയമം ലംഘിച്ച് തൊഴിലെടുപ്പിക്കുന്ന കമ്പനികൾക്ക് ആളൊന്നിന് 5000 ദിർഹം മുതൽ 200 ദിനാർ വീതം പിഴ ചുമത്തുമെന്ന് മന്ത്രാലയം വ്യക്തമാക്കി. നിയമലംഘകരെ കണ്ടെത്താൻ പരിശോധന ശക്തമാക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. നിയമം ലംഘിച്ച് ഒന്നിലധികം തൊഴിലാളികൾ ജോലി ചെയ്യുന്നതായി കണ്ടെത്തിയാൽ, പരമാവധി 50,000 ദിർഹം പിഴ ചുമത്തും. കടുത്ത ചൂടിൽ സൂര്യപ്രകാശം നേരിട്ട് ശരീരത്തിൽ പതിയുന്നത് സൂര്യാഘാതം, നിർജലീകരണം തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്നും പറഞ്ഞു. പുറംജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഉച്ചയ്ക്ക് 12:30 മുതൽ 3:00 വരെയാണ് വിശ്രമം നൽകേണ്ടത്.

Read Also: ചിത്രത്തിലെ സുപ്രധാന രംഗങ്ങൾ മുറിച്ചു മാറ്റി: സെൻസർ ബോർഡിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ രാമസിംഹൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button